ഇസ്ലാമാബാദ്: തീവ്രവാദസംഘടനയായ ലഷ്കര്‍ ഇ ത്വയ്ബ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിനെ പാകിസ്ഥാന് വീട്ടുതടങ്കലിലാക്കി. ലാഹോറില്‍ നിന്നാണ് ഹാഫിസ് സയീദിനെ അറസ്റ്റു ചെയ്തതെന്ന് ജമാഅത്തുദ്ദാവ വക്താവ് അറിയിച്ചു. പാക് പഞ്ചാബിലെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.
യുഎസ് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാകിസ്ഥാന് ഹാഫിസ് സയീദിനെ അറസ്റ്റു ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാഫിസ് സയീദിനും സംഘടനയ്ക്കും എതിരെ നടപടി എടുക്കാന്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നശേഷം വാഷിങ്ടണ്‍ പാകിസ്ഥാന് നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, ഇന്ത്യയുടെ സമ്മര്‍ദ്ദം മൂലമാണ് ജമാഅത്തുദ്ദാവ നിരോധിക്കാന്‍ നീക്കം നടക്കുന്നതെന്ന് ഹാഫിസ് സയീദ് ട്വിറ്ററില്‍ കുറിച്ചു. 2017 കശ്മീരിന്റെയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും താന്‍ അറസ്റ്റു ചെയ്യപ്പെട്ടാല്‍ കശ്മീരിന് നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ ശബ്ദമുയര്‍ത്തുമെന്നും ജമാഅത്തുദ്ദാവ നേതാവിന്റെ ട്വീറ്റില്‍ പറയുന്നു.
Discussion about this post