ഡല്‍ഹി: പാര്‍ലമെന്റില്‍ ലൈംഗീക ചുവയുള്ള പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ശരത്് യാദവ് വെട്ടിലായി. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു ശരത്് യാദവിന്റെ വിവാദ പരാമര്‍ശം. തെക്കേ ഇന്ത്യയില്‍ നിന്നുള്ള സ്ത്രീകള്‍ കറുത്ത തൊലിയുള്ളവരും സുന്ദരികളുമാണെന്നായിരുന്നു യാദവിന്റെ പരാമര്‍ശം.
ഇന്ത്യയുടെ പുത്രി എന്ന വിവാദ ഡോക്യുമെന്ററിയുടെ സംവിധായക ലെസ്ലി യുഡ്വിനു ജയിലിലെ ഇന്റര്‍വ്യു അടക്കമുള്ള കാര്യങ്ങള്‍ക്ക് വേഗത്തില്‍ അനുമതി ലഭിച്ചത് അവര്‍ സുന്ദരിയായതുകൊണ്ടാണെന്ന സ്ത്രീ വിരുദ്ധ പരാമര്‍ശവും ശരത് യാദവ് നടത്തി. ഡിഎംകെ എം.പി കനിമൊഴി അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഉടന്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി.
തുടര്‍ന്നു മറ്റു നിരവധി അംഗങ്ങളും പ്രതിഷേധിച്ചു എന്നാല്‍ ഇതുവരെ പരാമര്‍ശം തിരുത്താനോ മാപ്പു പറയുവാനൊ ശരത്് യാദവ് തയാറായിട്ടില്ല. ബിഹാറിലെ ഭരണകക്ഷിയായ ജെഡിയുവിന്റെ നേതാവാണ് ശരത്് യാദവ്.
Discussion about this post