ഡല്‍ഹി: ഇന്ത്യയെ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 1050 ഗ്രാമങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യമൊരുക്കാന്‍ തയ്യാറെടുത്ത് കേന്ദ്രര്‍ക്കാര്‍. ഫേസ്ബുക്കിനും ഗൂഗിളിനും ശേഷം ഡിജിറ്റല്‍ വില്ലേജ് എന്ന പുതിയ പ്രോജക്ടിന്റെ ഭാഗമായാണ് ഗ്രാമങ്ങളില്‍ സൗജന്യ വൈഫൈ നല്കാന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
നാട്ടുകാരുടെ മൊബൈല്‍ ഫോണുകളില്‍ വൈഫൈ ഹോട്ട് സ്പോട്ട് ലഭിക്കുന്നതിനായി പ്രത്യേക ടവറുകള്‍ ഉണ്ടാവും. അടുത്ത ആറ് മാസത്തിനുള്ളില്‍ പ്രോജക്ട് ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ 62 മില്യന്‍ ഡോളറാണ് പദ്ധതിയുടെ ചെലവിനായി മാര്രിവെച്ചിട്ടുള്ളത്.
Discussion about this post