യുഎന്‍: ഏഴ് മുസ്ലീം രാജ്യങ്ങളിലെ അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും അമേരിക്കന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ്. രാജ്യത്തെ സംരക്ഷിക്കേണ്ടത് ഇങ്ങനെയല്ലെന്നു പറഞ്ഞ ഗുട്ടറെസ് തീരുമാനം വൈകാതെ തിരുത്തുമെന്നു പ്രതീക്ഷിക്കുന്നതായും പറഞ്ഞു. ആഫ്രിക്കന്‍ യൂണിയന് സമ്മേളനത്തിനായി എത്യോപ്യയിലേക്ക് പോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇങ്ങനെയല്ല അമേരിക്കയോ മറ്റേതെങ്കിലും രാജ്യങ്ങളോ സംരക്ഷിക്കേണ്ടത്. ഭീകരവാദികളുടെ നുഴഞ്ഞുകയറ്റം തടയാനുള്ള ഒരു ഫലപ്രദമായ മാര്‍ഗമാണിതെന്ന് തോന്നുന്നില്ലെന്നും അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. പ്രശ്നങ്ങളെ സമഗ്രമായല്ല സമീപിച്ചിരിക്കുന്നത്. സംരക്ഷണം തേടുന്ന അഭയാര്‍ത്ഥികള്‍ക്ക് അതു ലഭിക്കാതെ വരുന്ന അവസ്ഥ പരിശോധിക്കേണ്ടത് അതിലുമേറെ പ്രധാനമാണെന്നും ഗുട്ടറെസ് പറഞ്ഞു. പാശ്ചാത്യരാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുകയും മതിലുകള്‍ പണിയുകയും ചെയ്യുമ്പോള്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച ആഫ്രിക്കന്‍ രാജ്യങ്ങളെ പ്രശംസിക്കാനും ഗുട്ടറെസ് മറന്നില്ല.
അഭയാര്‍ത്ഥി പ്രശ്നവുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന കഴിഞ്ഞദിവസവും യുഎന്‍ സെക്രട്ടറി ജനറല്‍ നടത്തിയിരുന്നു. അഭ്യന്തരപ്രശ്നങ്ങളും ഹിംസയും മൂലം രക്ഷ തേടി അലയുന്ന അഭയാര്‍ത്ഥികള്‍ സംരക്ഷിക്കപ്പെടേണ്ടതാണ് എന്നായിരുന്നു ഉള്ളടക്കം.
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം ഇറാഖ്, ഇറാന്, സിറിയ, ലിബിയ, സുഡാന്, സൊമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 90 ദിവസത്തേക്ക് കുടിയേറ്റം സാധ്യമല്ല. 120 ദിവസത്തേക്ക് ലോകത്തൊരിടത്തെയും അഭയാര്‍ത്ഥികളെ സ്വീകരിക്കില്ലെന്നും അമേരിക്ക അറിയിച്ചിരുന്നു.
Discussion about this post