ഡല്‍ഹി: ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനായി ഡാറ്റാ നിരക്ക് കുത്തനെ കുറച്ച് സര്‍ക്കാര്‍ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍.. 3ജി മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്ക് 25 ശതമാനമാണ് ബിഎസ്എന്‍എല്‍ കുറച്ചത്. 36 രൂപയ്ക്ക് ഒരു ജിബി 3 ജി ഡാറ്റയാണ് ബിഎസ്എന്‍എല്‍ മുന്നോട്ട് വച്ചിരിക്കുന്ന പുതിയ ഓഫര്‍.
291 രൂപക്ക് സാധാരണ ലഭ്യമായിരുന്ന ഇന്റര്‍നെറ്റ് ഡാറ്റയുടെ നാല് മടങ്ങ് അധികഡാറ്റ ലഭ്യമാകും. പുതിയ നിരക്കനുസരിച്ച് 291 രൂപക്ക് 28 ദിവസത്തേക്ക് എട്ട് ജി.ബി ഡാറ്റയാണ് ലഭിക്കുക. നേരത്തേ ഇതേ തുകക്ക് രണ്ട് ജി.ബി ഡാറ്റയായിരുന്നു ലഭിച്ചിരുന്നത്.
ഇനി മുതല്‍ 78 രൂപക്ക് രണ്ട് ജി.ബി ഡാറ്റ ലഭിക്കും. നേരത്തേ ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണിത്.
Discussion about this post