പനാജി: ഗോവയിലെ ബി ജെ പി സര്‍ക്കാര്‍ ഔദ്യോഗിക അവധി ദിവസങ്ങളുടെ പട്ടികയില്‍ നിന്ന് ഗാന്ധി ജയന്തി ദിനം ഒഴിവാക്കിയെന്ന് ആരോപണം. സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയ ഔദ്യോഗിക അവധിദിനങ്ങളുടെ പട്ടികയില്‍ നിന്നാണ് ദേശീയ അവധിയായ ഒക്ടോബര്‍ രണ്ട് ഒഴിവാക്കപ്പെട്ടത്.
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഗാന്ധിജയന്തി ദിനം ദേശീയ അവധി ദിനമായതിനാല്‍ അത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അവകാശമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.
അതേ സമയം ഗോവയില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക അവധിപ്പട്ടികയില്നിന്നു ഗാന്ധിജയന്തി ദിനം അപ്രത്യക്ഷമായത് അച്ചടിപ്പിശകു മൂലമാണന്നു ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍. സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ടു യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പര്‍സേക്കര്‍ പറഞ്ഞു.
Discussion about this post