മുസ്ലീം സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നെന്ന് ആരോപിച്ച് ഷാരൂഖ് ഖാന് ചിത്രമായ ‘റയീസി’ന് പാക്കിസ്ഥാനില്‍ പാക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്. ചിത്രത്തില്‍ മുസ്ലീങ്ങളെ കുറ്റവാളികളായും ഭീകരവാദികളായും ചിത്രീകരിച്ചിരിക്കുന്നതായാണ് സെന്‍സര്‍ ബോര്ഡിവന്റെ നിരീക്ഷണം. ചിത്രത്തിലെ പല രംഗങ്ങളിലും ഇസ്ലാമിനെ തരംതാഴ്ത്തുന്നുവെന്നും ഇസ്ലാം മതവിശ്വാസികളെ കുറ്റവാളികളായി ചിത്രീകരിക്കുന്നുവെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് ആരോപിക്കുന്നത്. രാഹുല്‍ ധോലാക്കിയ സംവിധാനം ചെയ്ത ചിത്രത്തില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള മഹിര ഖാനാണ് നായിക.
സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ അപ്പീല്‍ പോകുമെന്ന് വിതരണക്കാര്‍ അറിയിച്ചു. വിലക്കിനെതിരെ ചിത്രത്തിന്റെ സംവിധായകനായ രാഹുല്‍ ധോലാക്കിയ ട്വിറ്ററിലൂടെ പ്രതികരിച്ചു. തീര്‍ത്തും അന്യായം, ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തത് എന്നാണ് അദ്ദേഹം ട്വീറ്റിലൂടെ പ്രതികരിച്ചത്.
90കളില്‍ ഗുജറാത്തില്‍ ജീവിച്ചിരുന്ന അധോലോക നായകനും മദ്യരാജാവുമായ അബ്ദുള്‍ ലത്തീഫിന്റെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രം. റയീസ് അലാം എന്ന കഥാപാത്രമായാണ് ഷാരൂഖ് വേഷമിട്ടിരിക്കുന്നത്. ചിത്രം പാക്കിസ്ഥാനില്‍ റിലീസ് ചെയ്യുന്നത് ലക്ഷക്കണക്കിനു പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മഹിറാ ഖാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ ആദ്യ ബോളിവുഡ് ചിത്രം ജന്മനാട്ടില് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വലിയ നിരാശയായിരിക്കുമെന്ന് മാഹിറ നേരത്തേ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജനുവരി 25നാണ് റയീസ് റിലീസ് ചെയ്യുന്നത്.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലും എതിര്‍പ്പുകള്‍ക്കിടയാക്കിയിരുന്നു. ഇന്ത്യ-പാക് ബന്ധം കൂടുതല്‍ മോശമായപ്പോള്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് പാകിസ്ഥാനില്‍ വിലക്കിയിരുന്നു. തുടര്‍ന്ന് പാകിസ്ഥാനിലെ തിയേറ്റര്‍ ഉടമകള്‍ പ്രതിസന്ധിയിലാവുകയും ഒരു മാസം കഴിഞ്ഞപ്പോള്‍ വിലക്ക് എടുത്തു മാറ്റുകയും ചെയ്തിരുന്നു. ‘റയീസ്’ പാകിസ്ഥാനില്‍ പ്രദര്‍ശിപ്പിച്ച് ഒരാഴ്ച തികഞ്ഞപ്പോഴേക്കും വലിയ കളക്ഷന്‍ നേടിയിരുന്നു. പത്ത് ദിവസം കൊണ്ടുള്ള ചിത്രത്തിന്റെ കളക്ഷന്‍ 128.96 കോടി രൂപയാണ്. കഴിഞ്ഞയാഴ്ച ഋതിക് റോഷന് ചിത്രം കാബില്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്തിരുന്നു. ആമിര്‍ ഖാന് ചിത്രം ദംഗല്‍, കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹെ മുഷ്കില്‍ തുടങ്ങിയ ബോളിവുഡ് സിനിമകളും പാക്കിസ്ഥാനില്‍ റിലീസിന് തയാറെടുക്കുകയാണ്.
Discussion about this post