ചെന്നൈ: അണ്ണാ ഡിഎംകെ ആസ്ഥാനത്ത് ശശികലയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ ശശികലയ്ക്ക് പിന്തുണയുമായി എത്തിയ 131 എംഎല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. അണ്ണാ ഡിഎംകെ ആസ്ഥാനത്തുനിന്ന് മൂന്നു ബസുകളിലായാണ് ശശികലയെ പിന്തുണയ്ക്കുന്ന 131 എംഎല്‍എമാരെയും കൊണ്ടുപോയത്. ചെന്നൈ വിമാത്താവളത്തിനു സമീപമുള്ള ഒരു നക്ഷത്ര ഹോട്ടലിലേക്കാണ് ഇവരെ മാറ്റിയത് എന്നാണ് സൂചന. ഗവര്‍ണര്‍ വരുന്നത് വരെ എംഎല്‍എമാര്‍ ഹോട്ടലില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
വിമത സ്വരം ഉയര്‍ത്തിയ പനീര്‍സെല്‍വം ഉള്‍പ്പെടെ മൂന്നു എംഎല്‍എമാര്‍ മാത്രമാണ് യോഗത്തിന് എത്താതിരുന്നത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 117 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ രാഷട്രപതി പ്രണബ് മുഖര്‍ജിയെ കാണും. അണ്ണാ ഡിഎംകെ നിയമസഭ കക്ഷി യോഗത്തിന്റേതാ തീരുമാനം. ഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണ ശശികലയ്ക്കുണ്ടെന്നു വ്യക്തമാക്കും. ശശികലയുടെ സത്യപ്രതിജ്ഞ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു മനഃപൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് ആരോപണം. എത്രയും വേഗം സത്യപ്രതിജ്ഞ നടത്താന്‍ ഗവര്‍ണര്‍ക്കു നിര്‍ദേശം നല്‍കണമെന്നു രാഷ്ട്രപതിയോട് ആവശ്യപ്പെടും. 131 എംഎല്‍എമാരുടെ പിന്തുണ ശശികല പക്ഷം അവകാശപ്പെടുന്നു.
ശശികലയ്ക്കെതിരെ തമിഴ്നാട് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം രംഗത്തെത്തിയതിനെ തുടര്‍ന്ന് തമിഴ് രാഷ്ട്രീയം കലങ്ങിമറിഞ്ഞ അവസ്ഥയിലാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ രാജിപിന്‍വലിക്കാന്‍ തയാറാണെന്ന് പനീര്‍സെല്‍വം പ്രഖ്യാപിച്ചതോടെയാണ് ഭൂരിപക്ഷം എംഎല്‍എമാരും തനിക്കൊപ്പമാണെന്ന് തെളിയിക്കാന്‍ ശശികല നിയമസഭാ കക്ഷിയോഗം വിളിച്ചു ചേര്‍ത്തത്.
Discussion about this post