ചെന്നൈ: രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുന്നതായി സൂചന. ഉടന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തിയുമായി ഇത് സംബന്ധിച്ച് രജനി ചര്‍ച്ചകള്‍ നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രജനീകാന്തിന്റെ പിന്തുണയും ആരാധനയും മുന്‍നിര്‍ത്തി തമിഴ്നാട്ടിലേക്ക് കടക്കാമെന്ന ബിജെപിയുടെ അജണ്ടയുടെ ഭാഗമാണ് ഗുരുമൂര്‍ത്തിയുടെ നീക്കം. ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് തമിഴ്നാട് പിടിക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായാണ് ഇത്.
Discussion about this post