തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായ ബന്ധപ്പെട്ട കേസില്‍ മന്ത്രി എ കെ ബാലനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്. ധാര്‍മ്മികതയുടെ ഒരംശമെങ്കിലും താങ്കളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ജിഷ്ണുവിന്റെ കേസില്‍ സ്വീകരിച്ച നടപടി തിരുത്താനാണ് സുരേന്ദ്രന് ആവശ്യപ്പെടുന്നത്. ഒന്നുമില്ലെങ്കില്‍ താങ്കളൊരു പഴയ നാദാപുരത്തുകാരനല്ലേയെന്നും ആ ഒരു പരിഗണനയെങ്കിലും ജിഷ്ണുവിന്റെ മാതാപിതാക്കളോട് കാണിക്കാമായിരുന്നില്ലേയെന്നും സുരേന്ദ്രന് പോസ്റ്റില്‍ ചോദിക്കുന്നു. സ്വന്തം പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട ഒരു കുരുന്നിനെ കൊലപാതക കേസ് അട്ടിമറിക്കാന്‍ കൂട്ടുനില്ക്കാന് എങ്ങനെ മനസ്സുവന്നു എന്ന് സുരേന്ദ്രന് ചോദിക്കുന്നുണ്ട്.
പോസ്റ്റുമോര്‍ട്ടം നടപടികളില്‍ കൃത്രിമം കാണിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കു എങ്ങനെ ധൈര്യം കിട്ടിയെന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട കാര്യമില്ല. അങ്ങയുടെ ഭാര്യയുടെ ആരോഗ്യവകുപ്പിലുള്ള സ്വാധീനം ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോള്‍ പോലും കേരളത്തിനു ബോധ്യപ്പെട്ടതതാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ്സുകാരനായ കൃഷ്ണദാസ് അവരെത്തന്നെ ഈ സ്ഥാപനത്തില്‍ വലിയ തുക ശമ്പളം നല്കി നിലനിര്‍ത്തുന്നതെന്നും സുരേന്ദ്രന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.
ഏറ്റവുമൊടുവില്‍ പ്രതികള്‍ക്ക് കോടതിയില്‍ നിന്ന് ആനുകൂല്യം കിട്ടിയത് മന്ത്രി കൈകാര്യം ചെയ്യുന്ന നിയമവകുപ്പ് നടത്തിയ വഴിവിട്ട സഹായം കാരണമാണെന്ന് സുരേന്ദ്രന് പറയുന്നു. അട്ടപ്പാടിയിലെ ആദിവാസികളെ ഒറ്റുകൊടുത്ത് സിസ്ലോണിനെ സഹായിച്ച അങ്ങയില്‍ നിന്ന് കേരളം ഒരു നന്മയും പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് സുരേന്ദ്രന് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
[fb_pe url=”https://www.facebook.com/KSurendranOfficial/posts/1274096876008279:0″ bottom=”30″]
Discussion about this post