ചെന്നൈ: പളനി സ്വാമി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് സൂപ്പര്‍സ്റ്റാര്‍ കമല്ഹാസന്. ശശികലയുടെ കുടുംബം നിയോഗിച്ച പളനി സര്‍ക്കാര്‍ കുറ്റവാളി സംഘമാണെന്ന് നടന് ആരോപിച്ചു.
കോടതി പറഞ്ഞ കാര്യമാണ് താന്‍ പറയുന്നത്. നിയമസഭ ശുദ്ധമാക്കണം. തെരഞ്ഞെടുപ്പിന് അവസരമൊരുക്കി ജനാഭിപ്രായം തേടുകയാണ് ഈ അവസരത്തില്‍ വേണ്ടതെന്നും കമലഹാസന് എന്‍ഡിടിവിയോട് പ്രതികരിച്ചു.
ഞാന്‍ വളരെ ദേഷ്യക്കാരാണ്. ദേഷ്യക്കാരായ രാഷ്ട്രീയക്കാരെ ജനം ഇഷ്ടപ്പെടില്ല.’എന്നിങ്ങനെയായിരുന്നു രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ പറ്റിയുള്ള ചോദ്യത്തിനുള്ള മറുപടി.
നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിനെ പരിഹസിച്ച് ശനിയാഴ്ച്ച കമല്ഹാസന് രംഗത്തെത്തിയിരുന്നു. ‘തമിഴ്നാട്ടിലുളളവരേ, നിങ്ങളുടെ ആദരണീയരായ എംഎല്‍എമാരെ എല്ലാവിധ ബഹുമാനത്തോടെ സ്വീകരിക്കൂ’ എന്നായിരുന്നു കമലിന്റെ പരിഹാസം. നേരത്തെ പനീര്‍ ശെല്‍വത്തെ പിന്തുണച്ച് കമല്‍ രംഗത്തെത്തിയിരുന്നു.
Discussion about this post