ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. നിരവധി പേർക്ക് പരിക്കേറ്റു. ബലൂചിസ്താൻ പ്രവിശ്യയിലെ ഖ്വറ്റയിലാണ് ഭീകരാക്രമണം ഉണ്ടായത്.
ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഖ്വറ്റ പോലീസ് ആസ്ഥാനത്തിന് സമീപത്തെ എഫ്‌സി മൂസാ ചെക്‌പോയിന്റ് ഭാഗത്താണ് സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പോലീസുകാരെ ലക്ഷ്യമിട്ടുകൊണ്ടാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. അഞ്ച് പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. സ്ഥലത്ത് പോലീസ് എത്തി രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
താലിബാൻ ഭീകരരാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന. അടുത്തിടെ പെഷവാറിലെ മസ്ജിദിൽ താലിബാൻ ഭീകരർ ആക്രമണം നടത്തിയിരുന്നു. ഇതിൽ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ നടുക്കം മാറുന്നതിന് മുൻപാണ് മറ്റൊരു ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post