മാലിന്യസംസ്‌കരണവും ശുദ്ധജലദൗര്‍ലഭ്യവും ഇതുരണ്ടും ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. ഇതിനൊക്കെ പല തരത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങളും പല രാജ്യങ്ങളും സ്വീകരിക്കുന്നണെങ്കിലും പൂര്‍ണ്ണ വിജയത്തിലെത്തുന്നത് വിരലിലെണ്ണാവുന്നവ മാത്രമാണ്. അതിലൊന്നായി ലോകശ്രദ്ധ നേടുകയാണ് ബള്‍ഗേറിയയിലെ വേസ്റ്റ് വാട്ടര്‍ പ്ലാന്റ്.
കക്കൂസ് മാലിന്യമുള്‍പ്പെടെയാണ് ഇവര്‍ ശുദ്ധീകരിച്ച് ശുദ്ധജലവും ഇന്ധനവുമൊക്കെയാക്കി മാറ്റുന്നത്. കക്കൂസുകളും മലിനജല സ്‌ത്രോതസ്സുകളുമെല്ലാം ഈ പ്ലാന്റുമായി കണക്ടട് ആണ് അതിനാല്‍ തന്നെ ഉദാഹരണമായി ബള്‍ഗേറിയയുടെ തലസ്ഥാനമായ സോഫിയയില്‍ ഒരാള്‍ ടോയ്‌ലറ്റ് ഫ്‌ലഷ് ചെയ്താല്‍ പോലും ആ ജലം ഈ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തും ഇവിടെ അത് ശുദ്ധീകരിച്ച് ശുദ്ധ ജലമാക്കി പുഴയിലേക്ക് ഒഴുക്കി വിടും
അതിനൊപ്പം വരുന്ന മറ്റുമാലിന്യങ്ങള്‍ ബയോഗ്യാസ് നിര്‍മ്മാണ പ്ലാന്റിലേക്ക് നീക്കും ഇങ്ങനെ ജല ശുദ്ധീകരണത്തിനൊപ്പം ഇവര്‍ ഇന്ധനവുമുണ്ടാക്കുകയാണ്. യൂറോപ്പിലെ ഏറ്റവും ഫലപ്രദമായ മാലിന്യസംസ്‌കരണ പ്ലാന്റെന്ന ബഹുമതി കൂടിയുണ്ട് ഇതിന്.
നിരവധി ലോകരാജ്യങ്ങളില്‍ നിന്നുള്ളവര്‍ പല കാലങ്ങളിലായി ഈ പ്ലാന്റ് സന്ദര്‍ശിച്ചുകഴിഞ്ഞു. ബള്‍ഗേറിയയുടെ സാമ്പത്തിക മേഖലയില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ഒന്നായി മാറിയിരിക്കുകയാണ് ഈ പ്ലാന്റ്.
Discussion about this post