മുംബൈ: ഛത്രപതി ശിവാജി മഹാരാജ് വിഭാവനം ചെയ്ത വിശാല ഹിന്ദുത്വത്തിലാണ് കോൺഗ്രസ് വിശ്വസിക്കുന്നതെന്ന് പാർട്ടിയുടെ മഹാരാഷ്ട്ര അദ്ധ്യക്ഷൻ നാനാ പടോലെ. വീര സവർക്കറുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ നിലപാടും താൻ സവർക്കർ അല്ല, ഗാന്ധിയാണ് എന്ന രാഹുൽ ഗാന്ധിയുടെ വാക്കുകളും മഹാരാഷ്ട്രയിൽ കോൺഗ്രസിനെതിരെ വലിയ ജനവികാരമാണ് ഉയർത്തിയിരിക്കുന്നത്. ഇതിനിടയിലാണ് ഹൈന്ദവ സമൂഹത്തിന്റെ പ്രതിഷേധം തണുപ്പിക്കാനും അനുനയിപ്പിക്കാനും ലക്ഷ്യമിട്ടുളള നാനാ പടോലെയുടെ വാക്കുകൾ.
ശിവാജിയുടെ ഹിന്ദുത്വം എല്ലാവരെയും ഉൾക്കൊളളുന്നതാണ്. ആരോടും വിദ്വേഷം ഉളളതല്ല. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ നിലപാട് വ്യക്തമാണെന്നും ശിവാജി മുന്നോട്ടുവെച്ച ഹിന്ദുത്വത്തിന് ഒപ്പമാണ് കോൺഗ്രസ് എന്നും അതിൽ തുടരുമെന്നും നാനാ പടോലെ പറയുന്നു. ഹിന്ദുത്വം ഒരു സംസ്‌കാരമാണ്. എല്ലാവരെയു ശിവാജി അതിനൊപ്പം കൊണ്ടുപോയിരുന്നതായി പടോലെ കൂട്ടിച്ചേർത്തു.
സവർക്കെതിരായ കോൺഗ്രസ് നേതാക്കളുടെ വിമർശനത്തിൽ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ
ഉദ്ധവ് താക്കറെ പക്ഷം രംഗത്തെത്തിയിരുന്നു. സവർക്കർ ഗൗരവ് യാത്രയുമായി ബിജെപിയും ഏക്‌നാഥ് ഷിൻഡെ വിഭാഗവും കോൺഗ്രസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇതോടെ കോൺഗ്രസ് ഏറെ പ്രതിരോധത്തിലായിരിക്കുകയാണ്.
സവർക്കർ വിഷയത്തിലെ വിവാദം വലിയ ഒരു സമൂഹത്തെ കോൺഗ്രസിന് എതിരാക്കിയെന്ന് പാർട്ടിക്കുളളിൽ തന്നെ അഭിപ്രായം ഉയരുന്നുണ്ട്. ഇതിനിടയിലാണ് നാനാ പടോലെയുടെ അനുനയ വാക്കുകൾ.
Discussion about this post