ഭുവനേശ്വർ: ശുഭ പ്രതീക്ഷകളുമായി കോർമണ്ഡൽ എക്‌സ്പ്രസ് വീണ്ടും ഓടിത്തുടങ്ങി. ഒഡീയിലെ ട്രെയിൻ ദുരന്തത്തിന് അഞ്ച് ദിവസത്തിന് ശേഷമാണ് ട്രെയിൻ സർവ്വീസ് പുന:രാംരഭിച്ചത്. ഷാലിമാർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കോർമണ്ഡൽ എക്‌സ്പ്രസ് വീണ്ടും ചെന്നൈയിലേക്ക് കുതിച്ചത്. ദുരന്തം നടന്ന് 51 മണിക്കൂറുകൾക്കുള്ളിൽ ബാലസോർ റെയിൽവേട്രാക്ക് നേരയാക്കിയിരുന്നു. ദുരന്ത സ്ഥലത്ത് 55 മണിക്കൂറോളം ചെലവഴിച്ച റെയിൽവേ മന്ത്രി ട്രാക്കുകളുടെ കേടുപാടുകൾ മാറ്റി,ഗതാഗതം പുന:സ്ഥാപിച്ച ശേഷമാണ് മടങ്ങിയത്.
ഹൗറയിൽ നിന്നും ചെന്നൈയ്ക്ക് പുറപ്പെട്ട കോർമണ്ഡൽ എക്‌സ്പ്രസ് ട്രെയിൻ ഒഡിഷയിലെ ബാലസോറിൽ പാളം തെറ്റി ഓടി ചരക്ക് തീവണ്ടിയിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. മെയിൻ ലൈനിലേക്ക് പോകുന്നതിന് പകരം കോർമണ്ഡൽ എക്‌സ്പ്രസ് ലൂപ് ലൈനിലേക്ക് വഴി മാറി ഓടുകയും അവിടെ നിർത്തിയിട്ടിരുന്ന ഇരുമ്പയിറ് നിറച്ച് ചരക്ക് തീവണ്ടിയുടെ മേൽ വന്നിടിക്കുകയുമായിരുന്നു. 128 കിലോ മീറ്റർ വേഗതയിലാണ് കോർമണ്ഡൽ എക്സ്പ്രസ് വന്നിരുന്നത്. ഇടിയുടെ ആഘാതത്തിൽ ചില ബോഗികൾ തെറിച്ച് ഓടിക്കൊണ്ടിരിക്കുകയായിരുന്ന ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് തീവണ്ടിയുടെ രണ്ട് കോച്ചുകളിന്മേൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. 278 പേർ അപകടത്തിൽ മരിച്ചു. 1000 പേർക്ക് പരിക്കേറ്റു.
അതേസമയം ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. അപകടസ്ഥലം സന്ദർശിച്ച സിബിഐ സംഘം, ഒഡീഷ പോലീസിൽനിന്നു കേസ് ഏറ്റെടുത്തു
Discussion about this post