ഡിജിറ്റല്‍ യുഗത്തില്‍ ഫോണ്‍ അല്‍പ്പനേരം മാറ്റിവെക്കുന്നത് ചിന്തിക്കാന്‍ കൂടി കഴിയില്ല. എന്നാല്‍ സ്ഥിരമായി ഇത്തരം സ്‌ക്രീനുകളില്‍ തന്നെ നോക്കിയിരിക്കുന്നവരെ കാത്തിരിക്കുന്നത് ഒരു മാരക രോഗമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രഞ്ജര്‍.
ഡിജിറ്റല്‍ ഡിമെന്‍ഷ്യ എന്ന രോഗാവസ്ഥയ്ക്കാണ് ഇത് കാരണമാകുന്നതെന്നാണ് ഗവേഷകരുടെ പക്ഷം. സ്ഥിരം സ്‌ക്രീനുകളില്‍ നോക്കിയിരിക്കുന്നവര്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത 80 ശതമാനത്തിലധികമാണ്. സാധാരണ ഡിമെന്‍ഷ്യയുടെ അതേ ലക്ഷണങ്ങള്‍ തന്നെയാണ് ഈ രോഗത്തിനുമുള്ളത്.
കുറച്ചുകാലത്തേക്ക് മറവിയുണ്ടാവുക, വാക്കുകള്‍ ഓര്‍മ്മിച്ചെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക, മള്‍ട്ടി ടാസ്‌കിംഗ് സാധിക്കാതെ വരിക എന്നൊക്കെയാണ് ഡിജിറ്റല്‍ ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍.
ഇത് മാത്രമല്ല, മൊബൈല്‍സ്‌ക്രീനുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് പൊണ്ണത്തടിയ്ക്കും ഉറക്കപ്രശ്‌നങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു.
Discussion about this post