അന്യഗ്രഹങ്ങളില്‍ ജീവനുണ്ടോ. അന്നും ശാസ്ത്രഞ്ജര്‍ പരസ്പരം തര്‍ക്കിക്കുന്ന വിഷയമാണിത്. എന്നാല്‍ ഭൂരിപക്ഷം പേരുടെയും അഭിപ്രായം ഇത്തരത്തിലുള്ള ജീവികള്‍ ഉണ്ടാകാനിടയുണ്ടെന്ന് തന്നെയാണ്. ഉദാഹരണമായി ഏലിയന്‍ വാദികളില്‍ പലരും എടുത്തു പറയുന്ന ഗ്രഹമാണ് ചൊവ്വ. ജീവനുണ്ടാകാന്‍ ഏറ്റവും സാധ്യതയുള്ള ഗ്രഹം എന്ന് വിശേഷിപ്പിക്കാം. ജലത്തിന്റെ വലിയൊരു ശേഖരം തന്നെ ഇവിടെയുള്ളതായി യുഎസ് ഗവേഷകര്‍ സ്ഥിരീകരിച്ചിരുന്നു.
ഇപ്പോഴിതാ ഒരു കൂട്ടം ഗവേഷകര്‍ ചൊവ്വാജീവികളെക്കുറിച്ച് പഠിക്കുന്നതിന് ഒരു എളുപ്പമാര്‍ഗ്ഗം കണ്ടെത്തിയിരിക്കുകയാണ്. സമുദ്രത്തറയ്ക്കും താഴെ ഭൂമിയുടെ ഏറ്റവും ഉള്ളറകളില്‍ നിന്ന് ശേഖരിച്ച ചില സാമ്പിളുകളാണ് ഇതിലേക്ക് അവരെ വഴിതെളിച്ചത്, ഇതില്‍ നിന്ന് ഏകകോശ ജീവികളെ അവര്‍ക്ക് ബാക്ടീരിയ കുടുംബത്തില്‍ പെട്ടവയും ആര്‍ക്കേയ കുടുംബത്തില്‍ പെട്ടവയുമായ ഇവ കൂട്ടമായി തന്നെയാണ് ഇവിടെ കാണപ്പെട്ടത്.
മൂന്ന് ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അതായത് ചെടികളും മൃഗങ്ങളും ഉണ്ടാകുന്നതിന് വളരെ മുമ്പ് തന്നെ ഉണ്ടായിരുന്നവരാണ് ഇത്. ഒരു കാരണവശാലും ജീവന്‍ കാണില്ല എന്ന് തോന്നിക്കുന്ന സ്ഥലങ്ങളിലും ഇത്തരം ജീവിവര്‍ഗ്ഗങ്ങളുണ്ടെന്ന് ഓര്‍ക്കണം
ഇതുപോലെ തന്നെയുള്ള കാലാവസ്ഥയാണ് ചൊവ്വയിലും പ്രകാശം നേരിട്ട് പതിക്കാത്ത ഓക്‌സിജന്‍ ലഭ്യമല്ലാത്ത പരിസ്ഥിതി. അപ്പോള്‍ ഇത്തരം ജീവ വര്‍ഗ്ഗങ്ങള്‍ ഇവിടെയുമുണ്ടാകാം എന്ന ഉറച്ച വിശ്വാസത്തിലാണ് ഗവേഷകര്‍.
Discussion about this post