എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വൻ തീപിടിത്തം. നഗരം പുകമയമായി. അർദ്ധരാത്രിയോടെയായിരുന്നു മാലിന്യപ്ലാന്റിൽ തീപിടിത്തം ഉണ്ടായത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. എങ്കിലും കനലുകൾ അണയാതെ കിടക്കുന്നുണ്ട്. ഇത് വീണ്ടും തീ പടരാൻ കാരണമായേക്കും. അതിനാൽ തീ പൂർണമായി അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആറ് യൂണിറ്റ് ഫയർഫോഴ്‌സാണ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്.
മാലിന്യങ്ങൾ കത്തിയുണ്ടായ പുക അന്തരീക്ഷത്തിൽ വ്യാപിച്ചിട്ടുണ്ട്. ഇതോടെ കൊച്ചി നഗരം പുകമയമായി.അതേസമയം മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാൻ സൗകര്യമില്ലാത്തതിനാൽ മനപ്പൂർവ്വം തീ പിടിപ്പിക്കുന്നതാണെന്ന് നാട്ടുകാർ ആരോപിച്ചു.
നേരത്തെയും സമാനമായ രീതിയിൽ മാലിന്യങ്ങൾക്ക് തീ പിടിച്ചിരുന്നു. അന്ന് മൂന്ന് ദിവസമെടുത്താണ് തീ അണച്ചത്.
Discussion about this post