നല്ല സുഹൃത്തുക്കളെ സമ്പാദിക്കുകയ എന്നത് ഹിമാലയന്‍ യജ്ഞമാണ്. പലപ്പോവും കൂടെയുള്ളവര്‍ സുഹൃത്തുക്കളാണെന്ന് പലരും അന്ധമായി വിശ്വസിക്കുന്നു ഇത്തരം മിഥ്യാധാരണകള്‍ ഇവരെ ചതിക്കുഴിയിലേക്ക് നയിക്കുകയും ചെയ്യും. പലപ്പോഴും സുഹൃത്തുക്കളാണെന്ന് വിശ്വസിപ്പിച്ച് ഒപ്പം കൂടുന്ന ഇത്തരക്കാരെ നമുക്ക് തിരിച്ചറിയാന്‍ സാധിക്കാറില്ല. ഇപ്പോഴിതാ ഇത്തരക്കാരുടെ ചില സവിശേഷ സ്വഭാവഗുണങ്ങള്‍ വെളിവാക്കിയിരിക്കുകയാണ് വിദഗ്ധര്‍. ഇത് സുക്ഷ്മമായി ശ്രദ്ധിച്ചാല്‍ ഇത്തരം ചതിയന്മാരില്‍ നിന്നും ചതിച്ചികളില്‍ നിന്നും നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ രക്ഷപ്പെടാം
1 നിങ്ങളോട് അമിതസ്‌നേഹം കാണിക്കും
ഒരു സുഹൃദ് ബന്ധത്തില്‍ ഇണക്കങ്ങള്‍ മാത്രമല്ല പിണക്കങ്ങളും ഉണ്ടായിരിക്കും. അതായത് ഏതൊരു മനുഷ്യബന്ധങ്ങളിലുമെന്നപ്പോലെ അഭിപ്രായ വ്യത്യസങ്ങള്‍ ഇവിടെയും കാണും. എന്നാല്‍ അത് കാണുന്നില്ലെങ്കില്‍ അതൊരു റെഡ് സിഗ്നലാണ്. നിങ്ങളോടുള്ള അമിത സ്‌നേഹം ഒരു ചതിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
2,കണ്ണുകളില്‍ നോക്കാന്‍ മടി
പണ്ട് മുതലേ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു ലക്ഷണമാണിത്. കാരണം എന്തെങ്കിലും നിങ്ങളില്‍ നിന്ന് മറയാക്കാനുള്ളവരോ നിങ്ങളോട് തെറ്റ് ചെയ്തവരോ നിങ്ങളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കാന്‍ മടികാണിക്കുന്നു.
3, ശരീരഭാഷ
നിങ്ങളോട് ഒന്നും മറയ്ക്കാനില്ലാത്ത ഒരു സുഹൃത്ത് വളരെ കൂളായിട്ടായിരിക്കും നിങ്ങളുടെ മുന്നില്‍ ഇരിക്കുക. അവരുടെ കൈകള്‍ ശ്രദ്ധിച്ചാല്‍ അതൊക്കെ വളരെ റിലാക്‌സ്ഡ് ആയിരിക്കും എന്നാല്‍ ചതിയന്മാര്‍ വലിഞ്ഞു മുറുകിയ അവസ്ഥയിലായിരിക്കും ശരീര ഭാഷയില്‍ അവര്‍ എപ്പോഴും അസ്വസ്ഥരായിരിക്കും.
5,നിങ്ങളുടെ വിജയങ്ങളെ വില കുറച്ചു പറയുക
നിങ്ങള്‍ നേടിയ വിജയം ആദ്യം സ്വന്തം സുഹൃത്തിനോടായിരിക്കുമല്ലോ പങ്കുവെക്കുക. ആ സമയം അവര്‍ ഓ അതിലൊന്നും വലിയ കാര്യമില്ല എന്ന തരത്തില്‍ പ്രതികരിച്ചാലോ എങ്കില്‍ സൂക്ഷിച്ചോളു അവരില്‍ ഒരു ശത്രു ഒളിഞ്ഞിരിപ്പുണ്ട്
6, നിങ്ങള്‍ക്ക് വേണ്ടി അവര്‍ നിലകൊള്ളില്ല
നിരവധി പ്രാവശ്യം അവരുടെ പല ആവശ്യങ്ങള്‍ക്കും അവര്‍ക്കൊപ്പം നിന്നിട്ടും നിങ്ങള്‍ക്കൊരു ആവശ്യം വരുമ്പോള്‍ അവര്‍ ഒഴിഞ്ഞുമാറുന്നെങ്കില്‍ അതൊരു റെഡ് സിഗ്നല്‍ തന്നെ.
7, ഗോസിപ്പ് പറയുന്നതെങ്കില്‍
നിങ്ങള്‍ പറഞ്ഞ രഹസ്യങ്ങളോ നിങ്ങളുടെ കുറ്റങ്ങളോ കുറവുകളോ ഒക്കെ മറ്റുള്ളവരുടെ അടുത്ത് എത്തുന്നുണ്ടെങ്കില്‍ ഇതിന് കാരണം നിങ്ങളുടെ സുഹൃത്താണെങ്കില്‍ ഒരു കാരണവശാലും ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകരുത് അത് വലിയ ആപത്ത് വിളിച്ചുവരുത്തും.
Discussion about this post