തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കൊടുവിൽ ദ കേരളസ്റ്റോറി തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമ കണ്ടിറങ്ങിയവരൊക്കെയും മികച്ച അഭിപ്രായമാണ് പഹ്കുവയ്ക്കുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് നിർമ്മാതാവും ഫിലിം ചേംബർ പ്രസിഡന്റുമായ ജി സുരേഷ് കുമാർ. ആരെയും മോശമായി ചിത്രീകരിച്ചിട്ടുള്ള സിനിമ അല്ല ‘ദി കേരള സ്റ്റോറി’ എന്ന് അദ്ദേഹം പറഞ്ഞു.
കേരള സ്റ്റോറി നല്ല സിനിമയാണെന്നും കേരളത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി സിനിമ പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. 33,000 പേർ കഴിഞ്ഞ 10 വർഷത്തിനിടെ മതപരിവർത്തനം ചെയ്യപ്പെട്ടു എന്നാണ് സിനിമ എഴുതി കാണിക്കുന്നത്. എന്തിനാണ് ഭയക്കുന്നതെന്നും എല്ലാവരും സിനിമ കാണട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിലെ 21 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുന്നത്. കേരള സ്റ്റോറിയെ പ്രശംസിച്ച് പ്രധാനമന്ത്രിയും രംഗത്തെത്തിയിരുന്നു. ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് അദ്ദേഹം പറഞ്ഞു. സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി ഹർജിക്കാരുടെ ആവശ്യം തളളിയിരുന്നു. വിവാദപരാർമശമുളള ടീസർ പിൻവലിക്കുന്നതായി നിർമാണ കമ്പനി തന്നെ അറിയിച്ച സാഹചര്യത്തിൽ പ്രദർശന വിലക്ക് വേണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.
Discussion about this post