നിത്യേനയുള്ള ഗ്യാസുപയോഗം സ്റ്റൗവില്‍ അഴുക്കുകള്‍ അടിയുന്നതിന് കാരണമാകും. പതുക്കെ അടുപ്പുകള്‍ കത്താതെയുമാവാം എന്താണ് ഇതിനുള്ള പോം വഴി. കാശ് ചെലവാക്കി അടുപ്പ് നന്നാക്കാന്‍ കൊടുക്കുന്നതിന് മുമ്പ് വീട്ടില്‍ സാധാരണമായി കാണുന്ന സാധനങ്ങള്‍കൊണ്ട് ഇതിന് പരിഹാരമുണ്ടെന്ന് എത്രപേര്‍ക്കറിയാം?
ആദ്യം ബര്‍ണര്‍ വൃത്തിയാക്കിയെടുക്കാം. അടുപ്പില്‍ നിന്ന് ബര്‍ണര്‍ മാറ്റി ഒരു പാത്രത്തിലിടണം ശേഷം കുറച്ച് സോഡാപ്പൊടിയും വിനാഗിരിയും നന്നായി യോജിപ്പിച്ച് ബര്‍ണറിലേക്ക് ഒഴിച്ചുകൊടുക്കാം. ഇത് ഒരു ഒരു മണിക്കൂര്‍ മാറ്റിവച്ചിരുന്നാല്‍ ബര്‍ണറിലെ എല്ലാ അഴുക്കും പൊടിയും മാറികിട്ടും.
ഗ്യാസ് അടുപ്പിന്റെ ഗ്‌ളാസ്, സ്റ്റീല്‍ ഭാഗത്തെ അഴുക്ക് കളയാന്‍ ടൂത്ത് പേസ്റ്റുകൊണ്ടൊരു മാര്‍ഗമുണ്ട്. ഒരു സ്പോഞ്ചിലോ തുണിയിലോ അല്‍പ്പം പേസ്റ്റെടുത്ത് ഈ ഭാഗത്ത് നന്നായി തേച്ചുകൊടുക്കാം. എല്ലാ അഴുക്കും പൊടിയും ഈസിയായി മാറികിട്ടും. ഗ്യാസ് അടുപ്പിലേക്ക് ഉറുമ്പും പല്ലിയും പാറ്റയുമൊക്കെ വരുന്നതും ഒഴിവാകും. നന്നായി വൃത്തിയാക്കിയതിനുശേഷം ഗ്യാസ് അടുപ്പിന്റെ വശങ്ങളിലായി പൗഡര്‍ ഇട്ടുകൊടുക്കുന്നതും ഉറുമ്പിനെ അകറ്റും. ഉറുമ്പുകള്‍ അടുപ്പിനുള്ളില്‍ കയറുന്നത് ഗ്യാസ് നന്നായി കത്താതിരിക്കുന്നതിന് കാരണമാവും.
അടുപ്പിലെ ഏതെങ്കിലും ബര്‍ണര്‍ ശരിയായി കത്തുന്നില്ലെങ്കില്‍ അടുപ്പ് ചരിച്ച് വച്ചതിനുശേഷം ഗ്യാസ് വരുന്ന ഹോളില്‍ ഒരു സേഫ്ടി പിന്‍ ഉപയോഗിച്ച് കുത്തികൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ പൊടിയും അഴുക്കുമൊക്കെ ഇരിക്കുന്നത് മാറികിട്ടും അടുപ്പ് നന്നായി കത്തുകയും ചെയ്യും.
Discussion about this post