സിനിമയില്‍ ലൈംഗിക ചൂഷണമില്ലെന്ന് പ്രമുഖ നടി മൊഴി നല്‍കിയതായി ഹേമ കമ്മിറ്റി. ഡബ്ലിയുസിസിയുടെ സ്ഥാപകരിലൊരാളായ നടിയുടെ നിലപാട് ദുരുദ്ദേശ്യത്തോടെയെന്നും കമ്മിറ്റി. റോളുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ നടി കരുതിക്കൂട്ടി തെറ്റായ മൊഴി നല്‍കി. മറ്റ് ഡബ്ലിയുസിസി അംഗങ്ങളെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയെന്നും കണ്ടെത്തല്‍.
സിനിമയിലെ മാഫിയ സംഘത്തെക്കുറിച്ച് സംസാരിച്ച പ്രമുഖ നടനതെതിരേയും പ്രതികാര നടപടിയുണ്ടായി. ഈ നടനെ സിനിമയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ശ്രമങ്ങള്‍ ഉണ്ടായി.
ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നത് തെറ്റല്ലെന്ന് ചില സ്ത്രീകള്‍ അഭിപ്രായപ്പെട്ടുവെന്നും മറ്റ് ചിലരുടെ അമ്മമാരുടെ മൗനം ഞെട്ടിക്കുന്നതെന്നും കമ്മിറ്റി വിലയിരുത്തി, ചൂഷണം സിനിമയില്‍ മാത്രമല്ലെന്നാണ് ചില പുരുഷന്‍മാരുടെ ന്യായം.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യവേതനം നിര്‍ബന്ധമല്ലെന്ന് കമ്മിറ്റിയംഗം ശാരദ പറഞ്ഞിരുന്നു. പ്രേക്ഷകരുടെ താല്‍പര്യവും ബിസിനസും പരിഗണിക്കണമെന്ന് നിലപാട്. സ്ത്രീകളുടെ പരാതി പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ വേണമെന്ന് കമ്മിറ്റി. ശുപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ചുള്ള നിയമങ്ങളും നടപടികളും കര്‍ശനമാക്കണം
മയക്കുമരുന്ന് സിനിമാ മേഖലയെ കീഴടക്കിയിരിക്കുന്നു.പൊലീസിന്റെയും ഭരണസംവിധാനത്തിന്റെയും അടക്കം വീഴ്ച അക്കമിട്ട് നിരത്തിയാണ് റിപ്പോര്‍ട്ട്. സിനിമാമേഖലയിലെ മോശം പരാമര്‍ശങ്ങളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
Discussion about this post