ബംഗളൂരു: പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കുടുംബത്തെ കൈവിടാതെ ബിജെപി. പ്രവീണിന്റെ ഏറെക്കാലത്തെ സ്വപ്‌നമായിരുന്ന വീട്, അദ്ദേഹം ആഗ്രഹിച്ചതിനേക്കാൾ ഭംഗിയായി പണി പൂർത്തീകരിച്ചു നൽകി.
2800 ചതുരശ്ര അടിയിൽ ഏകദേശം 70 ലക്ഷം രൂപ ചിലവിട്ടാണ് വീട് നിർമ്മിച്ചത്. കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരിയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ നേതൃത്വത്തിലാണ് വീട് നിർമാണ പ്രവർത്തനങ്ങൾ നടന്നത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നളിൻ കുമാർ ഖട്ടീൽ, ആർഎസ്എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തു.പ്രവീൺ നെട്ടാരുവിന്റെ പ്രതിമ നളിൻ കുമാർ ഖട്ടീൽ അനാച്ഛാദനം ചെയ്തു.ഗൃഹപ്രവേശന ചടങ്ങിന്റെ ഭാഗമായി ഗണപതിഹോമം, ശ്രീ സത്യനാരായണ പൂജ എന്നിവയും നടത്തി.
Discussion about this post