ഉപ്പിലും പഞ്ചസാരയിലും വരെ മനുഷ്യശരീരത്തിന് ഏറ്റവും ദോഷം ചെയ്യുന്ന മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിദ്ധ്യം ഗവേഷകര്‍ കണ്ടെത്തിയത് അടുത്തിടെയാണ്. 5 മില്ലിമീറ്ററിന് താഴെ മാത്രം വല്ലിപ്പം വരുന്ന ഇത്തരം പാര്‍ട്ടിക്കിളുകള്‍ ഭക്ഷണങ്ങളിലും മറ്റ് പദാര്‍ഥങ്ങളിലും ഉണ്ടോയെന്ന് നമ്മുടെ നഗ്നനേത്രങ്ങള്‍ കൊണ്ട് മനസ്സിലാക്കുക അസാധ്യം തന്നെയാണ്. എന്നാല്‍ ഇവ തിരിച്ചറിയാനുള്ള മാര്‍ഗ്ഗം എന്താണ്. പ്രത്യേകിച്ചും വീട്ടില്‍ വെച്ച് തന്നെ ഇത് തിരിച്ചറിയാന്‍ സാധിക്കുന്നതെങ്ങനെ
ഇതിനായി ഉപയോഗിക്കുന്ന വിദ്യ പങ്കുവെക്കാം
ഒരു ഗ്ലാസിന്റെ പകുതി വരെ എണ്ണ നിറയ്ക്കുക എണ്ണയില്ലെങ്കില്‍ നിങ്ങള്‍ക്ക് കോണ്‍ സിറപ്പോ തേനോ നിറയ്ക്കാവുന്നതാണ്.
അതിന് ശേഷം ഇതിലേക്ക് ഭക്ഷണത്തിന്റെ സാമ്പിള്‍ ചേര്‍ക്കുക എന്നിട്ട് നല്ലവണ്ണം ഇളക്കുക എന്നിട്ട് നിരീക്ഷിക്കുക. മൈക്രോപ്ലാസ്റ്റിക് പലപ്പോഴും പൊങ്ങിക്കിടക്കും അല്ലെങ്കില്‍ ലെയറുകളായോ അതുമല്ലെങ്കില്‍ അസാധാരണ രീതിയില്‍ മുങ്ങിക്കിടക്കുകയോ ചെയ്യും
എന്നാല്‍ ഈ രീതി പൂര്‍ണ്ണമായും ശരിയാണെന്നും നമുക്ക് ചിന്തിക്കാനാവില്ല. അതുകൊണ്ട് ലാബിലെ പരിശോധനയാണ് ഏറ്റവും കൃത്യതയുള്ളതായി കണക്കാക്കുന്നത്.
Discussion about this post