മുംബൈ: സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടൻ കാർത്തിക് ആര്യൻ. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം സഹായികൾക്കൊപ്പം ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിലെ വിവിധ പൂജകളിൽ കാർത്തിക് ആര്യൻ പങ്കെടുത്തു.
കാർത്തിക്കിന്റെ പുതിയ ചിത്രം ഷെഹ്‌സാദ വെള്ളിയാഴ്ച തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഇതിനിടെയാണ് താരം ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിൽ അദ്ദേഹം വിവിധ വഴിപാടുകൾ നടത്തി. ക്ഷേത്രം അധികൃതരുമായി അദ്ദേഹം സംവദിച്ചു. ഇതിന് ശേഷമാണ് കാർത്തിക് ആര്യൻ മടങ്ങിയത്.
താരത്തെ കാണാൻ നിരവധി ആരാധകരാണ് ക്ഷേത്രത്തിന് മുൻപിൽ തടിച്ച് കൂടിയത്. ഇവരെ കാർത്തിക് ആര്യൻ കൈകൂപ്പി വണങ്ങി. പരമ്പരാഗത വസ്ത്രം അണിഞ്ഞായിരുന്നു അദ്ദേഹം അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. കാവി ഷാളും ധരിച്ചിരുന്നു. ക്ഷേത്ര ദർശനം നടത്തുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം അല വൈകുണ്ഠപുരമുലൂവിന്റെ ഹിന്ദി റീ മേക്ക് ആണ് ഷെഹ്‌സാദ.
Discussion about this post