കടുത്ത ക്ഷീണം മൂലം റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ വയോധികനെ ട്രെയിന്‍ നിര്‍ത്തി എഴുന്നേല്‍പ്പിച്ച് വിട്ടിരിക്കുകയാണ് ഒരു ലോക്കോ പൈലറ്റ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. സച്ചിന്‍ ഗുപ്തയെന്നയാള്‍ സമൂഹ മാധ്യമമായ എക്‌സിലാണ് വിഡിയോ പങ്കുവച്ചത്.
കുട ചൂടി കിടന്നുറങ്ങിയ വയോധികനെ എഴുന്നേല്‍പ്പിച്ച് വിട്ടതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നതെന്നും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 77,000ത്തോളം പേരാണ് വിഡിയോ ഇതിനകം എക്‌സില്‍ കണ്ടത്.
ഇതില്‍ എല്ലാവരും തന്നെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയ്ക്കും ദയാപൂര്‍വമുള്ള ഇടപെടലിനെയും പ്രശംസിക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസം
ലുധിയാനയില്‍ റെയില്‍വേ ട്രാക്കില്‍ ട്രക്ക് നിര്‍ത്തിയിട്ട് കടന്നു കളഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ പിടിയിലായിരുന്നു വെള്ളിയാഴ്ച രാത്രി ലുധിയാന-ഡല്‍ഹി റെയില്‍വേ ട്രാക്കിലാണ്് സംഭവം നടന്നത്.ലോക്കോ പൈലറ്റിന് വിവരം കിട്ടിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായതെന്ന് പോലീസ് അറിയിച്ചു.
ട്രക്ക് ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിവരം നാട്ടുകാരാണ് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടര്‍ന്ന് ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത കുറയ്ക്കുകയും ട്രക്കില്‍ നിന്നും ഏതാനും മീറ്റര്‍ അകലെയായി ട്രെയിന്‍ നിര്‍ത്തിയിടുകയും ചെയ്തു. ഇതോടെ വന്‍ കൂട്ടിയിടി ഒഴിവാക്കാന്‍ സാധിച്ചു. പിന്നീട് ട്രക്ക് ട്രാക്കില്‍ നിന്ന് മാറ്റുകയായിരുന്നു. അല്‍പനേരം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടെങ്കിലും ഒരു മണിക്കൂറിന് ശേഷം പുനഃസ്ഥാപിച്ചതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
प्रयागराज, यूपी में रेल पटरी पर एक व्यक्ति छतरी लगाकर सो रहा था। ये देखकर लोको पायलट ने ट्रेन रोक दी। फिर उसको जगाया, पटरी से हटाया। तब ट्रेन आगे बढ़ी।
Report : @AnujTyagi8171 pic.twitter.com/F1XWSLJ55h
— Sachin Gupta (@SachinGuptaUP) August 25, 2024
Discussion about this post