ആര്‍ട്ടിക്ക് പ്രദേശങ്ങളിലെ മഞ്ഞുരുക്കത്തെക്കുറിച്ച് മുമ്പും വലിയ പഠനങ്ങളുണ്ടായിട്ടുണ്ട്. അത് സമുദ്രനിരപ്പുയരാന്‍ കാരണമായിത്തിരുമെന്നൊക്കെ. എന്നാല്‍ പുതിയ കണ്ടെത്തല്‍ ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. മനുഷ്യരാശിയ്ക്കും പ്രക#തിയ്ക്കുമെതിരായ വലിയൊരു ഭീഷണി ആര്‍ട്ടിക്കിലെ മഞ്ഞുപാളികള്‍ക്കടിയില്‍ ആരും കാണാതെ ഇത്ര നാള്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇതിനെ മെര്‍ക്കുറി ബോംബെന്നാണ് ശാസ്ത്രഞ്ജര്‍ വിശേഷിപ്പിക്കുന്നത്. ആര്‍ട്ടിക്കിലെ പെര്‍മാഫ്രോസ്റ്റിലെ മഞ്ഞുരുക്കം പ്രദേശത്തെ ജല സംവിധാനത്തിലേക്ക് വിഷാംശമുള്ള മെര്‍ക്കുറിയെ പുറന്തള്ളുകയാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി, ഇത് പരിസ്ഥിതിക്ക് ഗുരുതരമായ ഭീഷണിയാണെന്നാണ് റിപ്പോര്‍ട്ട്.
പതിനായിരക്കണക്കിന് വര്‍ഷങ്ങളായി ഉറഞ്ഞുകൂടിയ മഞ്ഞില്‍ അടങ്ങിയിരിക്കുകയായിരുന്നു ഈ മെര്‍ക്കുറി. എന്നാല്‍ മഞ്ഞ് ഉരുകാന്‍ തുടങ്ങിയതോടെ ഇത് സമീപത്തെ നദീജലത്തിലേക്ക് ലയിച്ച് ചേരുകയാണ്. ‘ആര്‍ട്ടിക്കില്‍ ഭീമാകാരമായ ‘മെര്‍ക്കുറി ബോംബ്’ പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുന്നു,’ എന്നാണ് യുഎസ്സി ഡോര്‍ണ്‍സൈഫ് കോളേജ് ഓഫ് ലെറ്റേഴ്സ്, ആര്‍ട്സ് ആന്‍ഡ് സയന്‍സസിലെ എര്‍ത്ത് സയന്‍സസ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് പ്രൊഫസര്‍ ജോഷ് വെസ്റ്റ് നല്‍കുന്ന മുന്നറിയിപ്പ്.
നദീതീരങ്ങളിലും പ്രദേശത്തെ മണല്‍ത്തിട്ടകളിലും അവിടെ നിന്നും ലഭിച്ച അവശിഷ്ടങ്ങളിലും മണ്ണിന് അടിയില്‍ നിന്നും ഗവേഷകര്‍ക്ക് മെര്‍ക്കുറി സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞു. പെര്‍മാഫ്രോസ്റ്റിലെ മഞ്ഞുരുക്കം മെര്‍ക്കുറി അടക്കം വിഷാംശമുള്ള ലോഹങ്ങളെ നദിയിലും നദീതീരത്തും നിക്ഷേപിക്കാന്‍ ഇടയാക്കുന്നു.
ഇത് ആര്‍ട്ടിക് പ്രദേശത്ത് താമസിക്കുന്ന 5 ദശലക്ഷം ആളുകള്‍ക്ക് പാരിസ്ഥിതികവും ആരോഗ്യപരവുമായ ഭീഷണി ഉയര്‍ത്തുന്നുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. കുടിവെള്ളത്തിലൂടെയുള്ള മലിനീകരണത്തിന് സാധ്യത കുറവാണെങ്കിലും, വിനാശകരമായ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് ഇത് കാരണമാകുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.
കാലക്രമേണ മനുഷ്യ ശരീരത്തില്‍ വലിയ തോതിലുള്ള ആഘാതമാകും സൃഷ്ടിക്കുക. ‘പതിറ്റാണ്ടുകളായുള്ള മഞ്ഞുരുക്കം പുറത്ത് വിടുന്ന മെര്‍ക്കുറിയുടെ അളവില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാക്കിയത്. ഇത് വലിയ നഷ്ടം വരുത്തും.’ ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Discussion about this post