ഉപകാരമൊക്കെയാണെങ്കിലും വളരെ ശ്രദ്ധിച്ചുമാത്രം കൈകാര്യം ചെയ്യേണ്ട ഉപകരണമാണ് മൈക്രോവേവ്. ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളാവും ഇത് ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്. കാരണം മൈക്രോവേവ് കൃത്യമല്ലാതെ ഉപയോഗിക്കുന്നത് ഭക്ഷണത്തിന്റെ രുചിയെയും ഘടനയെയും പോഷകമൂല്യത്തെയും വരെ ബാധിക്കാം. അത് പരിഹരിക്കാന്‍ സ്ഥിരം ചെയ്യുന്ന ചില അബദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ മതി.
ബിപ്പ് ശബ്ദം കേട്ടാലുടനെ എടുക്കരുത്
ബീപ്പ്-ബീപ്പ് എന്ന ശബ്ദം കേട്ടതിന് പിന്നാലെ ഉടന്‍ തന്നെ ഭക്ഷണം മൈക്രേവേവില്‍ നിന്ന് എടുക്കരുത്. ചൂടാകല്‍ പ്രക്രിയ കഴിഞ്ഞ ശേഷം ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തേക്കും ഈ ചൂട് പകരാന്‍ ഈ വിശ്രമ സമയം സഹായിക്കും. കൂടാതെ നന്നായി ചൂടായിരിക്കുന്ന ഭാഗത്തെ ചൂടു കുറച്ച് ആറാനും സഹായിക്കും. അതിനാല്‍ ശബ്ദം വന്നതിന് ശേഷം ഏതാനം മിനിറ്റുകള്‍ക്ക് ശേഷം മൈക്രോവേവില്‍ നിന്ന് ഭക്ഷണം എടുക്കുക.
ഇളക്കുക
ഇതില്‍ ഭക്ഷണം ചൂടാക്കുമ്പോള്‍ ഭക്ഷണത്തിന്റെ ഒരു ഭാഗം മാത്രം ചൂടാകുന്ന അവസ്ഥ ഉണ്ടാകുന്നു്. അതുകൊണ്ട് ഭക്ഷണത്തിന്റെ എല്ലാ ഭാഗവും തുല്യമായി് ചൂടാകുന്നതിന് ഇടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കണം.
മൂടുക
മൈക്രോവേവില്‍ ഭക്ഷണം വെക്കുമ്പോള്‍ പലരും ചെയ്യുന്ന അബദ്ധമാണ് മൂടാതെ വെക്കുക എന്നത്്. ഇത് ഭക്ഷണം മൈക്രോവേവിനുള്ളില്‍ തെറിച്ചു വീഴാനും ഡ്രൈ ആകാനും കാരണമാകുന്നു. ഒരു ഗ്ലാസ് മൂടി ഉപയോഗിച്ച് ഭക്ഷണം മൂടുന്നത് ഭക്ഷണത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താനും ഭക്ഷണം തെറിച്ചു വീഴുന്നതും തടയും.
പ്ലാസ്റ്റിക് പാത്രങ്ങള്‍ അരുത്
മൈക്രോവേവില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മൈക്രോവേവ് ഫ്രണ്ട്‌ലി ആയ പാത്രങ്ങള്‍ വേണം ഭക്ഷണം ചൂടാക്കാന്‍ എപ്പോഴും ഉപയോഗിക്കേണ്ടത്. ചില തരം പ്ലാസ്റ്റിക് പാത്രങ്ങള്‍ ചൂടാകുമ്പോള്‍ ഉരുകാനും മാരകമായ കെമിക്കലുകള്‍ ഭക്ഷണത്തിലേക്ക് കടക്കാനും കാരണമാകും. ലോഹ പാത്രങ്ങള്‍ പോലും മൈക്രോവേവില്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത് ചിലപ്പോള്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാക്കിയേക്കാം.
ഭക്ഷണമനുസരിച്ച് ചൂടാക്കുക
് മൈക്രോവേവ് ഡിഫോള്‍ട്ട് പവറില്‍ എല്ലാ ഭക്ഷണങ്ങളും ഒരേ പോലെ ചൂടാക്കിയെടുക്കുന്നത് നിര്‍ത്തുക എന്നാല്‍ എല്ലാ ഭക്ഷണത്തിനും അതിന്റെ ആവശ്യമില്ല. ഭക്ഷണം അനുസരിച്ച് പവറില്‍ മാറ്റം വരുത്താം. ചോക്ലേറ്റ്, ബട്ടര്‍, മുട്ട തുടങ്ങിയവയ്ക്ക് ചെറിയ ചൂടു മതിയാകും.
Discussion about this post