തൃശ്ശൂർ: പാർക്ക് സന്ദർശനത്തിനിടെ റവന്യൂമന്ത്രി കെ രാജന് വീണ് പരിക്കേറ്റു. പുത്തൂരിലെ സുവോളജിക്കൽ പാർക്കിലായിരുന്നു സംഭവം. പരിക്കേറ്റ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. പാർക്കിലെ പടികൾ ഇറങ്ങുന്നതിനിടെ കാൽ തെറ്റി വീഴുകയായിരുന്നു. ഉടനെ അദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. അദ്ദേഹത്തിന്റെ കാലിന് പരിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി രാജന്റെ ഓഫീസ് അറിയിച്ചു.
Discussion about this post