വിമാനത്തിനുള്ളില്‍ പുകവലിക്കാമോ? ഇ്ല്ല എന്നാണ് ഉത്തരം. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെയായിരുന്നില്ല എന്നതാണ് വസ്തുത. വിമാനയാത്രക്കാരില്‍ പുകവലിക്കുന്ന ശീലമുള്ളവര്‍ക്ക് പ്രത്യേക കാബിന്‍ അനുവദിച്ചിരുന്നു വിശ്വസിക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ടെങ്കിലും സംഗതി സത്യമാണ്. മിക്ക വിമാനങ്ങളിലും ഇത്തരത്തില്‍ പുകവലി അനുവദിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ബോര്‍ഡിംഗ് പാസിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിമാനത്തിന്റെ ഏറ്റവും പുറകിലായുള്ള ഭാഗത്തായാണ് പുകവലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള കാബിന്‍ മിക്കപ്പോഴും അനുവദിച്ചിരുന്നത്.
സാമൂഹികമാധ്യമമായ റെഡ്ഡിറ്റിലാണ് പഴയ ബോര്‍ഡിംഗ് പാസിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഹീത്രൂവില്‍ നിന്ന് കാസബ്ലാങ്കയിലേക്കുള്ള വിമാനത്തിന്റെ ടിക്കറ്റുകളാണ് ഇവ. യാത്ര ചെയ്തവര്‍ നോണ്‍ സ്മോക്കിംഗ് കാബിനാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.
”ഇത് എത്ര വര്‍ഷം മുമ്പുള്ള വിമാനടിക്കറ്റ് ആണെന്നറിയാന്‍ ഓണ്‍ലൈനില്‍ മുഴുവന്‍ ഞാന്‍ തപ്പി. ഇതിന് സമാനമായ മറ്റൊന്നിനുവേണ്ടിയും പരതി. പക്ഷേ ഒന്നും കണ്ടെത്താനായില്ല,” എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 1980ന് മുമ്പായിരിക്കും വിമാനത്തിനുള്ളില്‍ പുകവലി അനുവദിച്ചിരുന്നതെന്ന് തോന്നുന്നതായി ഒരു ഉപയോക്താവ് പറഞ്ഞു.
1955-നും 2009നും ഇടയിലുള്ള കാലത്തെയായിരിക്കും ഈ ടിക്കറ്റ് എന്ന് ഒരു ഉപയോക്താവ് പറഞ്ഞു. ടിക്കറ്റുകള്‍ ഹീത്രൂവിലെ രണ്ടാമത്തെ ടെര്‍മിനലില്‍ ഉപയോഗിക്കുന്നതാണെന്നും എയര്‍ ഫ്രാന്‍സ് പുതിയ രണ്ടാമത്തെ ടെര്‍മിനല്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2000 ആയപ്പോഴേക്കും എയര്‍ ഫ്രാന്‍സ് വിമാനങ്ങളില്‍ പുകവലി നിരോധിച്ചിരുന്നു. അതിനാല്‍ ഈ ടിക്കറ്റ് 1996നും 2000നും ഇടയില്‍ ഉപയോഗിച്ചതായിരിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമാനത്തിനുള്ളില്‍ പുകവലി നിരോധിച്ച് വളരെക്കാലത്തിന് ശേഷവും ‘പുകവലി പാടില്ല’ എന്ന നിര്‍ദേശം എഴുതിയ വിമാനടിക്കറ്റുകള്‍ വാങ്ങിയത് ഓര്‍ക്കുന്നതായി മറ്റൊരാള്‍ പറഞ്ഞു.
Discussion about this post