ന്യൂഡൽഹി: ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണ് പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു.ഏവിയേഷൻ ടെക്‌നിക്കൽ വിഭാഗത്തിലെ ക്രാഫ്റ്റ്‌സ്മാൻ പബ്ബല്ല അനിൽ വീരമൃത്യു വരിച്ചതായി സൈന്യം സ്ഥിരീകരിച്ചു.
ഇന്ന് രാവിലെയോടെയാിരുന്നു ഹെലികോപ്റ്റർ അപകടം.എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. കിഷ്ത്വാർ ജില്ലയിൽ വച്ച് ഹാർഡ് ലാൻഡിങ് ചെയ്ത ഹെലികോപ്റ്റർ വനപ്രദേശത്തേക്ക് തകർന്നുവീഴുകയായിരുന്നു.
അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് പരുക്കേറ്റിട്ടുണ്ട്. അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും കൂടുതൽ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നും സൈന്യം അറിയിച്ചു.
Discussion about this post