ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. പാക് ഭീകരനെ വധിച്ചു. കുപ്വാര ജില്ലയിലെ ജബ്ദി മേഖലയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയാനുള്ള ശ്രമം സുരക്ഷാ സേന ആരംഭിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. ജമ്മു കശ്മീർ ഡിജിപി ദിൽബഗ് സിംഗാണ് ഭീകരനെ വധിച്ച വിവരം പുറത്തുവിട്ടത്. പ്രദേശത്ത് പതിവ് പോലെ പരിശോധന നടത്തുകയായിരുന്നു സുരക്ഷാ സേന. ഇതിനിടെ അതിർത്തിയിൽ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് സൂക്ഷ്മമായി നിരീക്ഷിച്ചതോടെ നുഴഞ്ഞു കയറ്റമാണെന്ന് വ്യക്തമായി. ഇതിന് പിന്നാലെ പാക് ഭീകരനെ വളയുകയായിരുന്നു.
പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഭീകരൻ സുരക്ഷാ സേനയെ ആക്രമിച്ചു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിയ്ക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പരിശോധന തുടരുകയാണ്. കൂടുതൽ ഭീകരർ നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തുന്നത്.
Discussion about this post