വ്യായാമം ചെയ്യുന്നു, ഡയറ്റ് കറക്ടായി നോക്കുന്നു, ചിലര്‍ മരുന്നുകള്‍ വരെ ഉപയോഗിക്കുന്നു. അറ്റകൈ പ്രയോഗം നടത്തിയിട്ടും നിങ്ങളുടെ തടി കുറയുന്നില്ലേ. എന്താവാം അതിന് പിന്നില്‍ ഇങ്ങനെ ആശങ്കപ്പെടുന്നവര്‍ക്കുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഒരു കൂട്ടം ഗവേഷകര്‍. എല്ലാത്തിലും കൃത്യത പാലിക്കുന്ന നമ്മള്‍ കാണാതെ ഒളിച്ചിരിക്കുന്ന ഒരു വില്ലനെക്കുറിച്ചാണ് അവര്‍ മുന്നറിയിപ്പ് തരുന്നത്.
ഇപ്പോള്‍ ലോകമെങ്ങും ഭീതി വിതയ്ക്കുന്ന മൈക്രോപ്ലാസ്റ്റിക് കണികകളുയര്‍ത്തുന്ന ഭീഷണി തന്നെയാവാം ഇതിന് പിന്നിലുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. കാരണം പുതിയ പഠനങ്ങളില്‍ ഇവയ്ക്ക് മാരക എഫക്ട് മനുഷ്യശരീരത്തിലുണ്ടാക്കാന്‍ കഴിയുമെന്ന് തെളിഞ്ഞു കഴിഞ്ഞു. അമിത വണ്ണത്തിന് കാരണമാകുന്ന ആ വില്ലന്‍ നിങ്ങളുടെ വാട്ടര്‍ ബോട്ടിലിനുള്ളില്‍ തന്നെ കാണാം.
പ്ലാസ്റ്റിക് ബോട്ടിലുകളില്‍ മാത്രമല്ല വെള്ളത്തിലും മൈക്രോപ്ലാസ്‌റ്ിക്കുകള്‍ ഉണ്ടെന്നോര്‍ക്കണം. എന്നാല്‍ സ്ഥിരമായി നാമുപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഉള്ളില്‍ നിന്ന് പതുക്കെ അടരുന്ന സൂക്്ഷ്മങ്ങളായ പ്ലാസ്റ്റിക് കണികകള്‍ പതുക്കെ ജലത്തിലൂടെ നമ്മുടെ ഉള്ളില്‍ പ്രവേശിക്കുകയാണ്. ഇവയ്ക്ക് സെനോ ഈസ്ട്രജന്‍ എന്ന സ്ത്രീഹോര്‍മോണ്‍ പോലെ മിമിക് ചെയ്യാന്‍ കഴിയും. ഇത് പതുക്കെ സ്ത്രീകളില്‍ ഹോര്‍മോണ്‍ ഇമ്പാലന്‍സിന് കാരണമാകുകയും പൊണ്ണത്തടിയിലേക്ക് നയിക്കുകയും ചെയ്യും.
അതേസമയം ചെറിയ പെണ്‍കുട്ടികളില്‍ ഇത് വളരെ നേരത്തെ തന്നെ ആവര്‍ത്തവമുണ്ടാകുന്നതിലേക്ക് നയിക്കുന്നു. ഇതൊക്കെ ഭാവിയില്‍ വന്ധ്യതയിലേക്കോ ക്യാന്‍സര്‍ പോലുള്ള മറ്റ് മാരകരോഗങ്ങളിലേക്കോ നയിക്കുന്നു. അതിനാല്‍ പ്ലാസ്റ്റിക് കുപ്പികളില്‍ ദീര്‍ഘകാലം വെള്ളം ഉപയോഗിക്കുന്നത് നിര്‍ത്തുകയാണ് നല്ലത്.
Discussion about this post