ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് കന്നഡ സിനിമാ താരങ്ങൾ. പ്രശസ്ത സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയും, നടൻ യഷുമാണ് പ്രധാനമന്ത്രിയെ രാജ് ഭവനിലെത്തി സന്ദർശിച്ചത്. യെലഹങ്ക എയർ സ്റ്റേഷനിൽ സംഘടിപ്പിക്കുന്ന എയ്റോ ഇന്ത്യാ ഷോ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
ಪ್ರಧಾನಿ ಶ್ರೀ @narendramodi ಅವರು ಬೆಂಗಳೂರಿನಲ್ಲಿ ಕರ್ನಾಟಕ ಚಿತ್ರರಂಗದ ಪ್ರಮುಖರನ್ನು ಭೇಟಿಯಾದರು. ಸಂಸ್ಕೃತಿ, ನವ ಭಾರತ ಮತ್ತು ಕರ್ನಾಟಕದ ಪ್ರಗತಿಗೆ ಅವರು ನೀಡಬಹುದಾದ ಕೊಡುಗೆಗಳ ಕುರಿತು ಚರ್ಚಿಸಿದರು. pic.twitter.com/XMjNLdMXB0
— BJP Karnataka (@BJP4Karnataka) February 13, 2023
പരേതനായ നടൻ പുനീത് രാജ്കുമാറിന്റെ ഭാര്യ അശ്വിനി പുനീത് രാജ്കുമാറും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ശ്രദ്ധയും ഇവരോടൊപ്പം പ്രധാനമന്ത്രിയെ സന്ദർശിക്കാനെത്തി. കർണാടകത്തിലെ സംസ്‌കാരം, സിനിമ, തുടങ്ങി വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. സിനിമകളിൽ സാംസ്‌കാരത്തിനും പാരമ്പര്യത്തിനും പ്രാധാന്യം നൽകുന്നതിനെയും സ്ത്രീ കഥാപാത്രങ്ങൾക്ക് നൽകുന്ന മുൻഗണനയെയും അദ്ദേഹം അഭിനന്ദിച്ചു. കർണാടകയുടെ വികസനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
Namashkar, yes, I met the Honorable Prime Minister of our Country. His first word to me was ‘Aiyyo!’.
I am not blinking, that’s my ‘O My Jod, he really said that, this is really happening!!!!’ look. Thank you @PMOIndia! pic.twitter.com/zBYexcy1I2— Aiyyo Shraddha (@AiyyoShraddha) February 13, 2023
മുൻ ക്രിക്കറ്റ് താരങ്ങളായ അനിൽ കുംബ്ലെ, ജവഗൽ ശ്രീനാഥ്, വെങ്കിടേഷ് പ്രസാദ് എന്നിവരും പ്രധാനമന്ത്രിയെ സന്ദർശിച്ചു. സ്‌പോർട്‌സ്, കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ക്രിക്കറ്റ്, യുവജന ശാക്തീകരണം, ബിസിനസ്സ്, അവസരങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളും പ്രശ്‌നങ്ങളും ചർച്ച ചെയ്തു.
Was a pleasure meeting our Hon’ble PM @narendramodi ji yesterday with my cricketing colleagues at Raj Bhavan , Bengaluru . He discussed a variety of issues including Sports infrastructure , Olympics and sporting culture in India. pic.twitter.com/yZAL0ZHgFC
— Venkatesh Prasad (@venkateshprasad) February 13, 2023
Honoured to meet and interact with His Excellency Governor of Karnataka, Shri @TCGEHLOT ji yesterday at Rajbhavan, Bengaluru. pic.twitter.com/jXM9lWKRHi
— Anil Kumble (@anilkumble1074) February 13, 2023
Discussion about this post