സിഡ്‌നി: പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യയോടുമുള്ള ബഹുമാനാർത്ഥം സിഡ്‌നിയിലെ ഹാരിസ് പാർക്കിന്റെ പേര് മാറ്റി ഓസ്‌ട്രേലിയ. ലിറ്റിൽ ഇന്ത്യ എന്നാണ് ഇനി മുതൽ പാർക്കിൻഖെ പുതിയ പേര്. സിഡ്‌നിയിൽ നടന്ന ഒരു കമ്മ്യൂണിറ്റി പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്യവെയാണ് ഓസ്‌ട്രേലിയൽ പ്രധാനമന്ത്രി ആന്റണി അൽബനീസ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സിഡ്‌നിയിലെ ഖുഡോസ് ബാങ്ക് അരീനയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയും ‘ലിറ്റിൽ ഇന്ത്യ’ ഗേറ്റ്വേയുടെ തറക്കല്ലിട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളുടെ സംഭാവനയും അടയാളപ്പെടുത്തിയാണ് ഹാരിസ് പാർക്കിൽ ഗേറ്റ്വേ നിർമിക്കുന്നത്.
പരമറ്റയിൽ സ്ഥിതി ചെയ്യുന്ന ഹാരിസ് പാർക്കിൽ വലിയ ഇന്ത്യൻ സമൂഹമാണ് ഉള്ളത്. ഇന്ത്യൻ പാചകരീതികൾക്കും ഇന്ത്യൻ ഉടമസ്ഥതയിലുള്ള നിരവധി ബിസിനസ്സുകൾക്കും ഷോപ്പുകൾക്കും അറിയപ്പെടുന്ന ഒരു സ്ഥലമാണ് ഇത്. നേരത്തെ തന്നെ ഈ പ്രദേശം’ലിറ്റിൽ ഇന്ത്യ’ എന്നായിരുന്നു അനൗപചാരികമായി അറിയപ്പെട്ടിരുന്നത്.
പ്രസംഗത്തിൽ ‘ഹാരിസ് പാർക്കിലെ ജയ്പൂർ സ്വീറ്റ്‌സിൽ നിന്നുള്ള ചാറ്റ്കാസ് ‘ചാട്ടും’ ‘ജലേബിയും’ വളരെ രുചികരമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. നിങ്ങളെല്ലാവരും എന്റെ സുഹൃത്ത് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അൽബനീസിനെ ആ സ്ഥലത്തേക്ക് കൊണ്ടുപോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്ന് നരേന്ദ്രമോദി പറഞ്ഞു.
Discussion about this post