ന്യൂഡൽഹി: കേന്ദ്രസർക്കാർ മണിപ്പൂരിൽ ഭാരതമാതാവിനെ കൊന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യയുടെ ചരിത്രത്തിൽ ഒരാൾ ആദ്യമായി ഭാരതമാതാവിന്റെ മരണത്തെ കുറിച്ച് സംസാരിച്ചു. അപ്പോൾ അവരുടെ സഖ്യകക്ഷികൾ കൈയടിച്ചെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ഭാരതം കൊല്ലപ്പെട്ടെന്ന പരാമർശത്തിൽ കോൺഗ്രസ് ആർപ്പുവിളിച്ചല്ലോ. നിങ്ങളോട് രാജ്യം ഇതിനൊരിക്കലും ക്ഷമിക്കില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
നിങ്ങൾ(കോൺഗ്രസ്) ഇൻഡിയ അല്ല. നിങ്ങൾ അഴിമതിയാണ്. ഇന്ത്യ വിശ്വസിക്കുന്നത് യോഗ്യതയിലാണ്, അല്ലാതെ കുടുംബവാഴ്ചയിലല്ല. ഭാരതമാതാവ് കൊല ചെയ്യപ്പെട്ടെന്ന് പറഞ്ഞപ്പോൾ കോൺഗ്രസുകാർ എല്ലാം ആർത്തുവിളിക്കുകയായിരുന്നു. തൊണ്ണൂറുകളിൽ കശ്മീരി പണ്ഡിറ്റുകൾ നേരിട്ട അതിക്രൂര പീഡനങ്ങൾക്ക് ഇന്നും നീതി ലഭ്യമായിട്ടില്ല. മണിപ്പുർ വിഭജിക്കപ്പെട്ടുവെന്ന രാഹുലിന്റെ പരാമർശത്തിനെതിരെയും സ്മൃതി ഇറാനി ആഞ്ഞടിച്ചു. മണിപ്പുർ വിഭജിക്കപ്പെട്ടിട്ടില്ല. അത് ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ ജനങ്ങൾ വിശ്വസിക്കുന്നത് കഴിവിലാണ്. പക്ഷേ, നിങ്ങളെപ്പോലുള്ളവർ ഇന്ന് ഇന്ത്യയെ ഓർമ്മിപ്പിക്കുന്നത് പണ്ട് ബ്രിട്ടീഷുകാരോട് പറഞ്ഞതാണ്- ക്വിറ്റ് ഇന്ത്യ. കുടുംബവാഴ്ച ഇന്ത്യ വിട്ടു പോകൂ. കാരണം ഇന്ത്യക്ക് ആവശ്യം കഴിവുള്ളവരെയാണ്. അത് കണ്ടെത്തിക്കഴിഞ്ഞു. കശ്മീരിനെക്കുറിച്ച് നിങ്ങൾക്ക് പറയാനാവില്ല. കാരണം കശ്മീരിന്റെ വേദന നിങ്ങൾ അറിഞ്ഞിട്ടില്ല. കശ്മീരി പണ്ഡിറ്റുകളുടെ വേദന നിങ്ങളറിഞ്ഞിട്ടില്ല. കശ്മീരിനെ വിഭജിച്ചതിനെക്കുറിച്ച് നിങ്ങൾക്ക് പ്രതികരിക്കാൻ കഴിയുമോ. ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരണമെന്നാണ് പ്രതിപക്ഷം പറയുന്നത്. നിങ്ങൾക്കറിയാമോ, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമാണ് അവിടെ സ്ത്രീകൾ സുരക്ഷിതരായതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കോൺഗ്രസ് മൗനം പാലിച്ചിട്ടുണ്ട്. സിഖ് കൂട്ടക്കൊലയുടെ സമയത്ത് എത്രയോ സ്ത്രീകൾ ഉപദ്രവിക്കപ്പെട്ടു, വഴിയരികിൽ ഉപേക്ഷിക്കപ്പെട്ടു. അതേക്കുറിച്ച് പറയാൻ കോൺഗ്രസ് തയ്യാറാകുമോ. മണിപ്പൂരിനെ കുറിച്ച് സംസാരിക്കാൻ സർക്കാർ തയ്യാറായിരുന്നു. എന്നാൽ, പ്രതിപക്ഷമാണ് ചർച്ചകളിൽ നിന്ന് ഒളിച്ചോടിയത്. നിർഭയ കേസിൽ പ്രതികളെ സംരക്ഷിക്കുകയാണ് കോൺഗ്രസ് ചെയ്തത്. 1984ലെ കലാപം, അടിയന്തരാവസ്ഥ, ഗിരിജ ടിക്കുവിന്റെ കൊലപാതകം എന്നിവനെ’ഇത് ചോരയിൽ നനഞ്ഞ കോൺഗ്രസിന്റെ ചരിത്രമാണെന്ന് കുറ്റപ്പെടുത്തി.
ഗിരിജ ടിക്കൂസ് എന്ന കാശ്മീരി പണ്ഡിറ്റ് കശ്മീരിൽ കൂട്ടബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടു. ഇത് സിനിമയിൽ കാണിച്ചപ്പോൾ ചില കോൺഗ്രസ് നേതാക്കൾ ഇതിനെ കുപ്രചരണമെന്ന് വിളിച്ചു. അതേ പാർട്ടി നേതാക്കൾ തന്നെയാണ് ഇന്ന് മണിപ്പൂരിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി ഒരു യാത്ര നടത്തുകയും അത് തങ്ങളുടേതാണെങ്കിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തുവെന്ന് ഇന്ന് സഭയിൽ പരാമർശിച്ചു. രാജ്യത്ത് ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്നും കശ്മീരി പണ്ഡിറ്റുകളെ ‘റലിബ് ഗാലിബ് ചാലിബ് (പരിവർത്തനം ചെയ്യുക, മരിക്കുക അല്ലെങ്കിൽ പോകുക’ എന്ന് ഭീഷണിപ്പെടുത്തുന്നവരെ വെറുതെ വിടില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
Discussion about this post