ന്യൂഡൽഹി: ആർഎസ്എസിന്റെ റൂട്ട് മാർച്ച് തടയാൻ കിണഞ്ഞ് പരിശ്രമിച്ച് തമിഴ്‌നാട് സർക്കാർ. റൂട്ട് മാർച്ചിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സ്റ്റാലിൻ സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകി. അടുത്ത മാസമാണ് ആർഎസ്എസിന്റെ റൂട്ട് മാർച്ച്.
റൂട്ട് മാർച്ച് നടത്തിയാൽ സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറിലാകും എന്ന വാദം ഉയർത്തിയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില കാത്ത് സൂക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അതിനാൽ റൂട്ട് മാർച്ചിന് അനുമതി നൽകിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്.
ഈ മാസം 10 നായിരുന്നു ആർഎസ്എസ് റൂട്ട് മാർച്ചിന് ഹൈക്കോടതി അനുമതി നൽകിയത്. രാജ്യത്ത് എല്ലാ ജനങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. അതിനാൽ ആർഎസ്എസിനെ റൂട്ട് മാർച്ച് നടത്തുന്നതിൽ നിന്നും തടയാനാകില്ല. പൊതുസ്ഥലത്ത് ഒത്തുകൂടാനും പരിപാടികൾ സംഘടിപ്പിക്കാനുമുള്ള അവകാശം ആർഎസ്എസിനുണ്ട്.
ക്രമസമാധാന നില തകരും എന്നതാണ് പ്രശ്‌നം എന്നുണ്ടെങ്കിൽ പോലീസിനെ ഉപയോഗിച്ച് ശക്തമായ സുരക്ഷയൊരുക്കാം. പരിപാടിയ്ക്കും സുരക്ഷ നൽകേണ്ടത് പോലീസിന്റെ കർത്തവ്യമാണ്. ഭരണഘടനാപരമായി അതാണ് ശരി. ഓരോ സംഘടനകൾക്കും അവരവരുടേത് ആയ ആശങ്ങൾ ഉണ്ടാകും. സർക്കാരിന്റെ പ്രത്യയശാസ്ത്രവുമായി ഒത്തുപോകുന്നില്ലെന്ന് കരുതി അനുമതി നൽകാതിരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു.
Discussion about this post