ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലെ ജീവിതം ഭൂമിയിലെ ജീവിതത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഇവിടെ ബഹിരാകാശ സഞ്ചാരികള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഭൂമിയില്‍ നടക്കുന്നത് പോലെ ഇവിടെ നമുക്ക് നിര്‍ബാധം നടക്കാന്‍ സാധിക്കില്ല. കാരണം അവിടെ ഗ്രിപ്പ് നല്‍കുന്ന ഗുരുത്വാകര്‍ഷണ ബലം ഇല്ല. അതു കൊണ്ട് തന്നെ ജലത്തില്‍ നീന്തിനടക്കുംപോലെ നടക്കാനെ ബഹിരാകാശ സഞ്ചാരികളെക്കൊണ്ട് സാധിക്കൂ
മറ്റൊന്ന് ഇവിടെ സ്വാഭാവികമായി ഒന്ന് കരയാന്‍ പോലും കഴിയില്ല, ഗുരുത്വാകര്‍ഷണ ബലത്തിന്റെ കുറവ് തന്നെയാണ് ഇവിടെയും കാരണം കണ്ണുനീര്‍ തുള്ളികള്‍ ബഹിരാകാശ സഞ്ചാരികളുടെ കണ്ണില്‍ തന്നെ പറ്റിയിരിക്കും ഇത് വളരെ പ്രയാസമേറിയ കാര്യമാണ്.
ഭൂമിയില്‍ ഒഴുകുന്നത് പോലെ ജലവും ഇവിടെയൊഴുകില്ല അതിനാല്‍ തന്നെ കുളിക്കുന്നതിന് പകരം ശരീരം തുടച്ച് വൃത്തിയാക്കുകയാണ് ബഹിരാകാശ സഞ്ചാരികള്‍ ചെയ്യുന്നത്.
ഗുരുത്വാകര്‍ഷണ ബലം ഇല്ലാത്തതിനൊപ്പം മറ്റ് ചില സാഹചര്യങ്ങളും തീ കൊണ്ടുള്ള പാചകം ബഹിരാകാശത്ത് കൂടുതല്‍ പ്രയാസകരമാക്കുന്നു. അതിനാല്‍ തന്നെ പ്രീ കുക്ക്ഡ് ഭക്ഷണ സാധനങ്ങളാണ് ഇവര്‍ കഴിക്കുക ഫ്‌ളോട്ട് ചെയ്ത് നില്‍ക്കാന്‍ മാത്രമേ കഴിയൂ എന്നതില്‍ ഇവിടെ കിടന്നുറങ്ങുക എന്ന കാര്യം നടക്കില്ല. പകരം ഭിത്തിയില്‍ ഘടിപ്പിച്ച പ്രത്യേകം സ്ലീപ്പിംഗ് ബാഗുകളിലാണ് സഞ്ചാരികള്‍ ഉറങ്ങുക.
ഭൂമിയില്‍ മാത്രമല്ല ബഹിരാകാശത്തും ജലം അമൂല്യമാണ് ബഹിരാകാശസഞ്ചാരികള്‍ ഒരു തുള്ളി വെള്ളം പോലും വെറുതെ പാഴാക്കില്ല. അവര്‍ അത് പരമാവധി പുനരുപയോഗിക്കുകയാണ് ചെയ്യുക.
Discussion about this post