ശ്രീനഗർ: ജമ്മു കശ്മീരിൽ സിആർപിഎഫിന്റെ വാഹനത്തിലേക്ക് ട്രക്ക് ഇടിച്ച് കയറി സേനാംഗങ്ങൾക്ക് പരിക്ക്. വാഹനത്തിലുണ്ടായിരുന്ന രണ്ട് സിആർപിഎഫ് അംഗങ്ങൾക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ അർദ്ധ രാത്രിയോടെയായിരുന്നു സംഭവം. പുൽവാമയിലേക്ക് പോകുകയായിരുന്നു സിആർപിഎഫ് സംഘം. ഇതിനിടെ അവന്തിപോരയിൽ വച്ചാണ് വാഹനാപകടം ഉണ്ടായത്. എട്ടോളം സേനാംഗങ്ങൾ വാഹനത്തിൽ ഉണ്ടായിരുന്നു. ബാക്കിയുള്ളവർ സുരക്ഷിതരാണെന്ന് സിആർപിഎഫ് അറിയിച്ചു.
ട്രക്കിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായത്. അമിതവേഗതയിൽ എത്തിയ ട്രക്ക് നിയന്ത്രണം നഷ്ടമായി സിആർപിഎഫ് വാഹനത്തിലേക്ക് ഇടിച്ച കയറുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രക്ക് ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഭീകരാക്രമണ സാദ്ധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
Discussion about this post