Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ദുരന്ത ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ വരാമെന്ന് പാക് പ്രധാനമന്ത്രി; വേണ്ടെന്ന് തുർക്കി; സന്ദർശനത്തിന് അനുമതി നിഷേധിച്ചു

by Brave India Desk
Feb 9, 2023, 11:56 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാബാദ്; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ സന്ദർശനത്തിന് അനുമതി നിഷേധിച്ച് തുർക്കി. ഭൂചലനം നാശം വിതച്ച തുർക്കിയിൽ ദുരന്ത ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായിരുന്നു ഷെഹബാസിന്റെ സന്ദർശനം. ഇന്നലെയായിരുന്നു പാക് പ്രധാനമന്ത്രി തുർക്കിയിലെത്താനിരുന്നത്.

അനുമതി നിഷേധിച്ച കാര്യം പാകിസ്താൻ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ ദുരന്ത സമയത്ത് സന്ദർശനം നടത്താൻ ഒരുങ്ങിയ പാക് പ്രധാനമന്ത്രിക്കെതിരെ ട്വിറ്റർ ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനവും ഉയർന്നു. തുർക്കിയിലെ ഭരണകർത്താക്കൾ മുഴുവൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കെയാണ് ഷെഹബാസ് സന്ദർശനത്തിന് അനുമതി തേടിയത്. വിവേകശൂന്യമായ തീരുമാനമെന്നാണ് ട്വിറ്ററിൽ പാക് പ്രധാനമന്ത്രിക്കെതിരെ ഉയരുന്ന വിമർശനം.

Stories you may like

 ബിൻ ലാദനെ പുകഴ്ത്തിയ പണ്ഡിതന് സെപ്റ്റംബർ 11-ന് പുരസ്കാരം; പ്രതിഷേധം ശക്തമായതോടെ ആദരവ് തിരിച്ചുവിളിച്ച് കാന്റർബറി ആർച്ച്ബിഷപ്പ്!

യു.എസ്. ഗ്രീൻ കാർഡ് അപേക്ഷകർക്ക് കനത്ത തിരിച്ചടി’; പുതിയ സാമ്പത്തിക പരിശോധനകൾ ഇന്ത്യക്കാർക്കും ബാധകമാകും; അറിയാം നിയമങ്ങൾ

കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനത്തിൽ തുർക്കിയിലും സിറിയയിലുമായി 12,000 ത്തിലധികം പേർ മരിച്ചിട്ടുണ്ട്. ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതിനിടയിലാണ് പാക് പ്രധാനമന്ത്രി സന്ദർശനത്തിന് ഒരുങ്ങിയത്. ദുരന്ത ബാധിത മേഖലകളിൽ ഹെലികോപ്ടറിൽ നിരീക്ഷണം നടത്താനും പാക് പ്രധാനമന്ത്രി പദ്ധതിയിട്ടിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. എന്നാൽ മോശം കാലാവസ്ഥ മൂലം ഈ പ്രദേശങ്ങളിൽ സന്ദർശനം നടത്താനാകില്ലെന്ന് തുർക്കി അറിയിക്കുകയായിരുന്നു.

ദുരന്തം നേരിടുന്ന തുർക്കി ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് ഷെഹബാസിന്റെ യാത്രയെന്ന് പാകിസ്താൻ വാർത്താവിനിമയ മന്ത്രി മറിയം ഔറംഗസേബ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഷെഹബാസ് ഷെരീഫിന് സന്ദർശന അനുമതി നിഷേധിച്ചത് പാകിസ്താനിൽ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിക്കഴിഞ്ഞു.

പാകിസ്താന്റെ സുഹൃത്ത് രാജ്യമാണ് തുർക്കി. എന്നാൽ തുർക്കിയുടെ പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യ സഹായവുമായി രംഗത്തെത്തിയത് പാകിസ്താനെ അസ്വസ്ഥമാക്കുന്നുണ്ട്. ഇന്ത്യയോട് പല കാര്യങ്ങളിലും പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണ് തുർക്കിയുടെ പ്രസിഡന്റ് തയ്യിപ്പ് എർദോഗൻ. ഇത് കണക്കിലെടുക്കാതെ ആപത് ഘട്ടത്തിൽ സഹായഹസ്തവുമായി രംഗത്തെത്തിയ ഇന്ത്യയുടെ നിലപാടിന് ആഗോളതലത്തിൽ വലിയ പിന്തുണയും ലഭിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഷെഹബാസ് ഷെരീഫ് അടിയന്തരമായി തുർക്കിയിലേക്ക് പോകാനിരുന്നത്.

Tags: Shehbaz Sharifതുർക്കിGovt of Pakistanപാകിസ്താൻ പ്രധാനമന്ത്രിShehbaz Visit TurkeyturkeyPakistan Prime Minister
Share1
Tweet
Send
Share

Latest stories from this section

ചെങ്കടൽ തീരങ്ങൾ പിടിച്ചെടുത്ത് ഹൂതി വിമതർ’; സൗദി അറേബ്യയ്ക്കും ആഗോള വിപണിക്കും കനത്ത തിരിച്ചടി

ചെങ്കടൽ തീരങ്ങൾ പിടിച്ചെടുത്ത് ഹൂതി വിമതർ’; സൗദി അറേബ്യയ്ക്കും ആഗോള വിപണിക്കും കനത്ത തിരിച്ചടി

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

Latest News

സിഎംആർഎൽ കേസിൽ സർക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നു, അന്വേഷണം നടത്തിയാൽ കോൺഗ്രസ് – ലീഗ് നേതാക്കളുടെയും പേര് വരും: രാജീവ് ചന്ദ്രശേഖർ

സിഎംആർഎൽ കേസിൽ സർക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നു, അന്വേഷണം നടത്തിയാൽ കോൺഗ്രസ് – ലീഗ് നേതാക്കളുടെയും പേര് വരും: രാജീവ് ചന്ദ്രശേഖർ

അസം അതിർത്തിയിൽ വീണ്ടും വൻ നുഴഞ്ഞുകയറ്റ വേട്ട: സ്ത്രീകളും കുട്ടികളും അടക്കം 27 ബംഗ്ലാദേശികൾ പിടിയിൽ!

അസം അതിർത്തിയിൽ വീണ്ടും വൻ നുഴഞ്ഞുകയറ്റ വേട്ട: സ്ത്രീകളും കുട്ടികളും അടക്കം 27 ബംഗ്ലാദേശികൾ പിടിയിൽ!

സഞ്ജു ടീമിന്റെ നെടുംതൂൺ, വൈഭവ് അവസരത്തിനായി കാത്തിരിക്കണം’; സെലക്ഷൻ തീരുമാനങ്ങൾക്ക് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജു ടീമിന്റെ നെടുംതൂൺ, വൈഭവ് അവസരത്തിനായി കാത്തിരിക്കണം’; സെലക്ഷൻ തീരുമാനങ്ങൾക്ക് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

ബ്രിട്ടീഷ് പൗരൻ ജഗ്താർ സിംഗ് ജോഹലിന് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി ; 7 യുഎപിഎ കേസുകളിൽ പ്രതി

ബ്രിട്ടീഷ് പൗരൻ ജഗ്താർ സിംഗ് ജോഹലിന് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി ; 7 യുഎപിഎ കേസുകളിൽ പ്രതി

 ബിൻ ലാദനെ പുകഴ്ത്തിയ പണ്ഡിതന് സെപ്റ്റംബർ 11-ന് പുരസ്കാരം; പ്രതിഷേധം ശക്തമായതോടെ ആദരവ് തിരിച്ചുവിളിച്ച് കാന്റർബറി ആർച്ച്ബിഷപ്പ്!

 ബിൻ ലാദനെ പുകഴ്ത്തിയ പണ്ഡിതന് സെപ്റ്റംബർ 11-ന് പുരസ്കാരം; പ്രതിഷേധം ശക്തമായതോടെ ആദരവ് തിരിച്ചുവിളിച്ച് കാന്റർബറി ആർച്ച്ബിഷപ്പ്!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

 ജനസേവനദിനമായി പ്രധാനമന്ത്രിയുടെ 76-ാം ജന്മദിനാഘോഷം: രക്തദാന ക്യാമ്പുകളും ദീപോത്സവവുമായി ബിജെപി!

സഞ്ജുവിനെ തഴയേണ്ടി വന്നത് കരിയറിലെ ഏറ്റവും വലിയ പ്രയാസം; മനസ്സ് തുറന്ന് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ

സഞ്ജുവിനെ തഴയേണ്ടി വന്നത് കരിയറിലെ ഏറ്റവും വലിയ പ്രയാസം; മനസ്സ് തുറന്ന് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ

 മാവോയിസ്റ്റ് പ്രസ്ഥാനം തകർന്നു, പക്ഷേ ഗണപതി എവിടെ? ഇന്ത്യയിലെ ഏറ്റവും വലിയ തിരച്ചിലിന് പിന്നിലെ കഥ!

 മാവോയിസ്റ്റ് പ്രസ്ഥാനം തകർന്നു, പക്ഷേ ഗണപതി എവിടെ? ഇന്ത്യയിലെ ഏറ്റവും വലിയ തിരച്ചിലിന് പിന്നിലെ കഥ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies