ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് നല്‍കിയ അസൈന്‍മെന്റിലെ ചില വിചിത്ര ചോദ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. യുഎസിലെ ഒരു ഹൈസ്‌കൂളില്‍ ടീച്ചര്‍ വിദ്യാര്‍ത്ഥിക്ക് നല്‍കിയ ചില കട്ടിയേറിയ ചോദ്യങ്ങള്‍ കുട്ടിയുടെ രക്ഷിതാവ് തന്നെയാണ് ഓണ്‍ലൈനില്‍ പങ്കുവെച്ചത്.
ലോകം എങ്ങനെയാണ് ആരംഭിച്ചത് , ദൈവം ഉണ്ടോ, സാത്താന്‍ ഉണ്ടോ എന്നീ ചോദ്യങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയായിരുന്നു കുട്ടി. ചോദ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇത് കണ്ടിട്ട് നിങ്ങള്‍ക്ക് എന്തുതോന്നുന്നുവെന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ രക്ഷിതാവിന്റെ ചോദ്യം.
ഇതിന് മറുപടികളുമായി നിരവധിപ്പേരാണ് രംഗത്തുവന്നത്. ഇവര്‍ മതം പഠിപ്പിക്കാനാണോ സ്‌കൂളില്‍ വരുന്നത് അങ്ങനെ എന്തെങ്കിലും താത്പര്യമുണ്ടെങ്കില്‍ ഇവര്‍ക്ക് ഏതെങ്കിലും കത്തോലിക്ക മതപഠന ക്ലാസില്‍ പോകരുതോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇത് വളരെ ഭീകരം തന്നെ ഒരു പബ്ലിക് സ്‌കൂളില്‍ അവരവരുടെ മതപ്രചരണത്തിന് പാഠ്യപദ്ധതിയെ മറയാക്കുകയാണ് ഇത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലെന്ന് മറ്റൊരാള്‍ പറഞ്ഞു.
എന്തായാലും സംഭവത്തില്‍ വിശദീകരണവുമായി അധികൃതര്‍ രംഗത്തുവന്നിട്ടുണ്ട്. ഇത് സ്‌കൂള്‍ സിലബസില്‍ ഇല്ലാത്തതാണെന്നും ഇനി ഇത്തരത്തില്‍ വരാതെ ശ്രദ്ധിക്കുമെന്നുമാണ് അവര്‍ പറഞ്ഞിരിക്കുന്നത്.
Discussion about this post