ഡല്‍ഹി: പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സുബ്രഹ്മണ്യന് സ്വാമി. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഗോ സംരക്ഷണ ബില്‍ 2017 അദ്ദേഹം രാജ്യസഭയില്‍ അവതരിപ്പിച്ചു. പശുക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി ഒരു പ്രത്യേക സംവിധാനം രൂപീകരിക്കണം. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 37, 48 ന്റെ പരിരക്ഷ ഉറപ്പുവരുത്തണം. പശുക്കളെ കൊന്നാല്‍ വധശിക്ഷ ഉള്‍പ്പെടെയുള്ള ശക്തമായ ശിക്ഷകള്‍ ഉറപ്പുവരുത്തണമെന്നും സ്വാമി സഭയില്‍ പറഞ്ഞു.
അനിമല്‍ ഹസ്ബന്ററി സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കണം പശു സംരക്ഷണത്തിനായി പ്രത്യേക വിഭാഗം രൂപീകരിക്കേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകണം കമ്മിറ്റി. ശിക്ഷ വിധിക്കുന്നതിനുള്ള പ്രത്യേക അനുവാദം ഇവര്‍ക്കു നല്‍കണം. പശുസംരക്ഷണവും അതിന്റെ ആവശ്യകതയും പഠിപ്പിക്കുന്നതിന് ബോധവത്കരണ ക്ലാസുകള്‍ നടത്തണമെന്നും ബില്‍ ശുപാര്‍ശ ചെയ്യുന്നു.
Discussion about this post