മോസ്കോ: റഷ്യന്‍ അഭ്യന്തരവകുപ്പിന്റേതടക്കമുള്ള കമ്പ്യൂട്ടറുകള്‍ വാനാക്രൈ വൈറസിന്റെ ആക്രമണത്തിനിരയായത് രാജ്യത്തിന്റെ സൈബര്‍ സുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്കകളാണ് സൃഷ്ടിച്ചത്. വാനാക്രൈ സൃഷ്ടിച്ച പൊല്ലപ്പുകള്‍ തുടരുമ്പോള്‍ പഴയൊരു വെഞ്ചിരിപ്പിന്റെ ചിത്രം റഷ്യയിലെ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ കിറില്‍ അഭ്യന്തരവകുപ്പ് ഓഫീസിലെത്തി കമ്പ്യൂട്ടറുകള്‍ വെഞ്ചരിക്കുന്നതാണ് ഈ ചിത്രം. അതീവസുരക്ഷാഫയലുകള് സൂക്ഷിക്കുന്ന അഭ്യന്തരവകുപ്പിലെ കമ്പ്യൂട്ടറുകളെ വൈറസ് ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിയായിരുന്ന ഓര്‍ത്തഡോക്സ് സഭയുടെ വലിയ ഇടയന് തന്നെ ഓഫീസിലെത്തി പ്രാര്‍ത്ഥിച്ചതും കമ്പ്യൂട്ടറുകളെ വെഞ്ചരിച്ചതും.
എന്തായാലും 2013-ലെടുത്ത ഈ ചിത്രം വാനാക്രൈ ആക്രമണത്തില്‍ റഷ്യന്‍ അഭ്യന്തരവകുപ്പിന്റെ കമ്പ്യൂട്ടറുകള്‍ തകര്‍ന്നതോടെ വൈറലായി മാറുകയായിരുന്നു.
Discussion about this post