തൃശൂര്‍: ആര്‍എസ്എസിനെ ഐസിസുമായി ഉപമിച്ച ജോസഫ് മാര്‍ പൗവ്വത്തിലിന്റെ പ്രസ്താവന ക്രൂരവും പ്രതിഷേധാര്‍ഹമാണെന്നും പ്രസ്താവന ഉടന്‍ പിന്വലിക്കണെമന്നുമാവശ്യപ്പെട്ട് ആര്‍എസ്എസ് പ്രതിനിധി സംഘം തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനോട് ആവശ്യപ്പെട്ടു.
ഭാരതപാരമ്പര്യത്തിലും ഹൈന്ദവ വിശ്വാസത്തിലും ഊന്നിപ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതര മതസംഘടനകളോട് സഹിഷ്ണുത മനോഭാവത്തോടെ മാത്രമെ നാളിതു വരെയായിട്ടും ആര്‍എസ്എസ് പെരുമാറിയിട്ടുള്ളു. എന്നാല്‍ ആര്‍എസ്എസിനെ ന്യുനപക്ഷ വിരുദ്ധര്‍ എന്ന രൂപത്തില്‍ കഴിഞ്ഞ കുറെകാലങ്ങളായി ചീത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഘത്തിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ച് മനസിലാക്കാതെ നടത്തുന്ന നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ബോധപൂര്‍വ്വമായ ഒരു പരാമര്ശമായിരിക്കില്ല ഇതെന്ന് സഭാ നേതൃത്വം അറിയിച്ചു. ഹൈന്ദവസംഘടനകളുമായി നല്ല ബന്ധത്തില്‍ പോകണമെന്നാണ് തങ്ങളുടെ അഗ്രഹമെന്ന് ബിഷപ്പ് പറഞ്ഞു.
Discussion about this post