ആയിരം കോടി ബഡ്ജറ്റില്‍ ഇന്ത്യന്‍ ഇതിഹാസമായ മഹാഭാരതം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തിക്കാന്‍ അമീര്‍ ഖാനും സംഘവും ഒരുങ്ങുന്നു. മഹാഭാരതം സിനിമയാകുമ്പോള്‍ ശ്രീകൃഷ്ണന്റെ വേഷത്തിലാകും ആമിര്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 1000 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിത്തത്തില്‍ റിലയന്‍സ് മേധാവി മുകേഷ് അംബാനിയും കൈകോര്‍ക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തിലായിരിക്കും ചിത്രത്തിന്റെ തിരക്കഥ, കാസ്റ്റിംഗ് തുടങ്ങിയവ. ഇപ്പോള്‍ തംഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന അമീര്‍ ഖാന് അതിന് ശേഷം മഹാഭാരതത്തിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. ഇന്ത്യന്‍ സിനിമകളുടെ ആഗോള സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ മഹാഭാരതം വഴിയൊരുക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രവും, അധിനിവേശത്തിനെതിരായ പോരാട്ടവും ഉള്‍പ്പടെ ഇന്ത്യന്‍ പാരമ്പര്യം ലോകത്തെയറിയിക്കാന്‍ ഉതകുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ബാഹുബലി, പത്മാവത് എന്നി ചിത്രങ്ങള്‍ക്കു പിന്നാലെ ത്ധാന്‍സി റാണിയുടെ കഥ പറയുന്ന മണികര്‍ണികയും ഓഗസ്റ്റില്‍ പുറത്തിറങ്ങും.
ഹിന്ദി ഉള്‍പ്പടെ വിവിധ ഭാഷകളില്‍ മഹാഭാരതം എന്ന പേരില്‍ എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന ബിഗ് ബജറ്റ് ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്. മലയാളത്തില്‍ രണ്ടാംമൂഴം എന്ന പേരില്‍ ഇറങ്ങുന്ന ചിത്രത്തിന് ആയിരം കോടിയാണ് ബജറ്റായി വകയിരുത്തിയിട്ടുള്ളത്. മോഹന്‍ലാലാണ് ഭീമന്റെ വേഷത്തില്‍ നായകനായി എത്തുന്നത്.
Discussion about this post