ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം ഓര്‍ഡിനന്‍സിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകാരം നല്കി. നിലവിലെ ഓര്‍ഡിനന്‍സിന്റെ കാലാവധി ജൂണ്‍ മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് മൂന്നാം തവണയും ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. . ഓര്‍ഡിനന്‍സിന്റെ അഭാവത്തില്‍ കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാനാണ് പുതുക്കുന്നതെന്ന് മന്ത്രിസഭായോഗത്തിനുശേഷം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്ത് ഇത് മൂന്നാം തവണയാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്. ആദ്യം പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് ലോക്സഭ പാസാക്കിയെങ്കിലും പ്രതിപക്ഷ എതിര്‍പ്പുമൂലം രാജ്യസഭയില്‍ അവതരിപ്പിച്ചില്ല.
ഓര്‍ഡിനന്‍സ് നിയമമാക്കാനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചെങ്കിലും അത് ഇരുസഭകളുടെയും സംയുക്തസമിതിയുടെ പരിഗണനയ്ക്കുവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി.
സമിതിയുടെ ആദ്യയോഗം കഴിഞ്ഞദിവസം ചേര്‍ന്നിരുന്നു. പൊതുജനങ്ങളില്‍നിന്നും മറ്റുള്ളവരില്‍നിന്നും അഭിപ്രായംതേടാന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്. വര്‍ഷകാലസമ്മേളനത്തിന്റെ ആദ്യ ആഴ്ചയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആലോചന.
Discussion about this post