ആഗോളതലത്തില്‍ തന്നെ പാക്കിസ്ഥാന്റെ തലകുനിപ്പിക്കുന്ന സംഭവമാണ് പുറത്ത് വന്നിരിക്കുന്നത് .
കുവൈറ്റ് പ്രതിനിധിയുടെ പേഴ്സ് പാകിസ്താന് ഉദ്യോഗസ്ഥന് മോഷ്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങളാണ് രാജ്യത്തിന് തന്നെ നാണക്കേടായി മാറിയിരിക്കുന്നത് .
നിക്ഷേപപദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കായാണ് കുവൈറ്റ് പ്രതിനിധി പാകിസ്ഥാനില്‍ എത്തിയത് . ചര്‍ച്ചയ്ക്ക് ശേഷം കുവൈറ്റ് പ്രതിനിധി പേഴ്സ് മേശയില്‍ മറന്നു വെച്ചിട്ട് പോവുകയായിരുന്നു . പിന്നാലെയെത്തിയ പാകിസ്താന് ഗ്രേഡ് 20 ഉദ്യോഗസ്ഥന് ആ പേഴ്സ് കരസ്ഥമാക്കുകയായിരുന്നു .
പാക്കിസ്ഥാനില്‍ എത്തിയ പ്രതിനിധിസംഘത്തിലെ ഒരാളുടെ പണമടങ്ങിയ പേഴ്സ് നഷ്ടമായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു . ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് “കള്ളനെ ” മനസിലായത് . ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട് .
Grade 20 GoP officer stealing a Kuwaiti official's wallet – the official was part of a visiting delegation which had come to meet the PM pic.twitter.com/axODYL3SaZ
— omar r quraishi (@omar_quraishi) September 28, 2018
Discussion about this post