യു.എസിലെ ഇന്ത്യന്‍ എംബസിയില്‍ പ്രതിവാര സംസ്കൃത, ഹിന്ദി ക്ലാസുകള്‍ നടത്താന്‍ പദ്ധതിയിട്ടിരിക്കുകയാണ്. യു.എസില്‍ സംസ്കൃതവും ഹിന്ദിയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ നീക്കം.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളായിരിക്കും സംഘടിപ്പിക്കുക. ഇന്ത്യന്‍ സംസ്കാരത്തെപ്പറ്റി പഠിപ്പിക്കുന്ന അധ്യാപകനായ ഡോക്ടര്‍.മോക്സ് രാജായിരിക്കും ക്ലാസുകള്‍ എടുക്കുക.
എംബിസിയില്‍ വെച്ച് തന്നെയായിരിക്കും ക്ലാസുകള്‍ നടക്കുക. എല്ലാ ചൊവ്വാഴ്ചയും 6 മുതല്‍ 7 വരെയായിരിക്കും ഹിന്ദി ക്ലാസുകള്‍ നടക്കുക. അതേസമയം എല്ലാ വ്യാഴാഴ്ചയും 6 മുതല്‍ 7 വരെയാണ് സംസ്കൃത ക്ലാസുകള്‍ നടക്കുക. ക്ലാസുകള്‍ ആരംഭിക്കുന്ന തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.
Discussion about this post