2020 ലെ ടി 20 ലോക കപ്പിന്റെ ഫിക്സ്ചര്‍ പുറത്ത് വിട്ട് ഐസിസി . ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ നീണ്ടു നില്ക്കുന്ന ടൂര്‍ണമെന്റില്‍ 16 ടീമുകള്‍ കളിക്കും . ഇന്ത്യയുടെ ആദ്യ മത്സരം പെര്‍ത്തില്‍ സൗത്ത് ആഫ്രിക്കയുമായി ഒക്ടോബര്‍ 24 നാണ് .
ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ . ഇംഗ്ലണ്ട് , സൗത്ത് ആഫ്രിക്ക , അഫ്ഗാനിസ്ഥാന് , യോഗ്യത നേടുന്ന രണ്ട് ടീമുകള്‍ എന്നിവരാണ് ഇന്ത്യയ്ക്കൊപ്പം . സൂപ്പര്‍ 12 ഘട്ടത്തിന് ശേഷമുള്ള സെമി ഫൈനലുകള്‍ നവംബര്‍ 11 നാണ് . നവംബര്‍ 15 നു ഫൈനല്‍ .
ഫെബ്രുവരി 21 മുതല്‍ മാര്ച് 8 വരെയാണ് വനിതാ ട്വെന്റി 20 . ആതിഥേയരായ ഓസ്ട്രേലിയയയോടാണ് ആദ്യ മത്സരത്തില്‍ ഇന്ത്യ നേരിടുന്നത് . ഫെബ്രുവരി 21 നു തന്നെയാണ് ആദ്യ മത്സരം . പത്ത് വനിതാ ടീമുകളാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുന്നത് . ഗ്രൂപ്പ് ഒന്നിലുള്ള ഇന്ത്യയ്ക്ക് ഓസ്ട്രെലിയ , ശ്രീലങ്ക , ന്യൂസിലാന്‍ഡ് , യോഗ്യത നേടുന്ന ഒരു ടീം എന്നിവരെയാണ് നേരിടേണ്ടി വരിക .
പുരുഷ വനിത ലോകകപ്പ് ഇത് ആദ്യമായിട്ടാണ് ഒരേ വര്‍ഷം ഒരേ വേദിയില്‍ നടത്തപ്പെടുന്നത് . മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ടിലാണ് ഇരുകൂട്ടര്‍ക്കും ഫൈനല്‍ . ടൂര്‍ണമെന്റ് നടത്തുന്നതിനായി എട്ട് നഗരങ്ങളിലെ 13 വേദികള്‍ തയ്യാറാക്കും .
Discussion about this post