മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് ആശ്വാസജയം. ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 47 ഓവറില്‍ 240 റണ്‍സിന് എല്ലാവരും പുറത്തായി.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ബംഗ്ലാദേശ് നേരത്തേ പരമ്പര ഉറപ്പിച്ചിരുന്നു. ഇന്ത്യക്കെതിരായ ബംഗ്ലാദേശിന്റെ ആദ്യ ഏകദിന പരമ്പര വിജയമാണിത്.
നേരത്തെ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തു
ശിഖര്‍ ധവാന് (75), ക്യാപ്റ്റന്‍ എം.എസ് ധോണി (69) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. 76 റണ്‍സ് വിട്ടു കൊടുത്ത് ക്യാപ്റ്റന്‍ മശ്റഫ മൊര്‍ത്തസ മൂന്ന് വിക്കറ്റ് വീഴ്ത്തി.് മുസ്തസിഫുര്‍ രണ്ട് വിക്കറ്റുകള്‍ വീഴത്തി.
തുടക്കത്തില്‍ രോഹിത് ശര്‍മ്മ (29) ശിഖര്‍ ധവാന് സഖ്യം ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. രോഹിത് ശര്‍മ്മ പുറത്തായതിനു ശേഷം വന്ന വിരാട് കോഹ്ലിക്ക് ക്രീസില്‍ അധികനേരം പിടിച്ചു നില്ക്കാനായില്ല. 35 പന്തുകള്‍ നേരിട്ട കോഹ്ലി 25 റണ്‍സെടുത്ത് പുറത്തായി. പിന്നീട് വന്ന ക്യാപ്റ്റന്‍ ധോണി(69) ധവാനൊപ്പം ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തുകയായിരുന്നു. അമ്പാട്ടി റായിഡു(44) സുരേഷ് റെയ്ന( 38), സ്റ്റുവര്‍ട്ട് ബിന്നി (17), അക്സര്‍ പട്ടേല്‍ (10) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ സ്കോര്‍ മുന്നൂറിലെത്തിച്ചത്.
സ്കോര്‍: ഇന്ത്യ 317/6 (50 ഓവര്‍); ബംഗ്ലാദേശ് 240/10 (47).
Discussion about this post